ബഹ്‌റൈനില്‍ മരണപ്പെട്ട മോഹനന്‍ കോളിയാടന്റെ മൃതദേഹം വെള്ളിയാഴ്ച നാട്ടിലെത്തിച്ച് സംസ്‌കരിക്കും
Sep 12, 2019, 20:43 IST
മനാമ: (www.kasargodvartha.com 12.09.2019) ബഹ്‌റൈനില്‍ മരണപ്പെട്ട ചെറുപുഴ കമ്പല്ലൂരിലെ മോഹനന്‍ കോളിയാടന്റെ മൃതദേഹം വെള്ളിയാഴ്ച നാട്ടിലെത്തിച്ച് സംസ്‌കരിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഗള്‍ഫ് എയര്‍ വിമാനത്തില്‍ നാട്ടിലേക്ക് കൊണ്ടുപോകുന്ന മൃതദേഹം വെള്ളിയാഴ്ച പുലര്‍ച്ചെ 4.30 മണിയോടെ കോഴിക്കോട് വിമാനത്താവളത്തിലെത്തും. തുടര്‍ന്ന് റോഡ് മാര്‍ഗം സ്വദേശമായ കമ്പല്ലൂരിലേക്ക് രാവിലെ 9.30 മണിയോടെ എത്തിക്കും. ഇതിനായി നോര്‍ക്ക സൗജന്യ ആംബുലന്‍സ് തയ്യാറാക്കിയിട്ടുണ്ട്. തുടര്‍ന്ന് 12 മണിയോടെ വീട്ടുവളപ്പില്‍ സംസ്‌ക്കരിക്കും.
വ്യാഴാഴ്ച വൈകിട്ടോടെ ബഹ്‌റൈനിലെ സല്‍മാനിയ മെഡിക്കല്‍ കോളേജില്‍ മൃതദേഹം പൊതുദര്‍ശനത്തിനുവെച്ചപ്പോള്‍ സാമൂഹ്യ- സാംസ്‌കാരിക മേഖലയിലെ നൂറു കണക്കിന് ആളുകള്‍ അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു. മുന്‍കാല യൂണിവേഴ്‌സിറ്റി വോളിബോള്‍ താരം കൂടിയായിരുന്നു മോഹനന്‍. ബഹ്റൈനിലെ വിവിധ വോളിബോള്‍ ടൂര്‍ണമെന്റുകളുടെ സംഘാടകനുമായിരുന്നു.
10 വര്‍ഷമായി ബഹ്റൈനിലുള്ള മോഹനന്‍ ഫോര്‍ പി എം ന്യൂസ് പത്രത്തിന്റെ സര്‍ക്കുലേഷന്‍ വിഭാഗത്തില്‍ ജീവനക്കാരനായിരുന്നു. ചൊവ്വാഴ്ച ഉത്രാടദിനത്തില്‍ സുഹൃത്തുക്കള്‍ക്കൊപ്പം സദ്യ കഴിച്ച് ആഘോഷങ്ങള്‍ കഴിഞ്ഞ് താമസസ്ഥലത്തേക്ക് പോയതായിരുന്നു. പിന്നാലെയാണ് മരണവാര്‍ത്തയെത്തിയത്.
കിഴക്കേവീട്ടില്‍ കോളു- നാരായണി ദമ്പതികളുടെ മകനാണ്. ഭാര്യ: സിന്ദു. മക്കള്‍: മാനസ (ഡിഗ്രി വിദ്യാര്‍ത്ഥിനി), അഭിനന്ദ് (ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി).
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Top-Headlines, Gulf, Death, Obituary, Mohanan Koliyadan's dead body will be buried on Friday
< !- START disable copy paste -->