city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

യെമനിലെ യുദ്ധ ഭൂമിയില്‍ കാസര്‍കോട് സ്വദേശിയും കുടുങ്ങിക്കിടക്കുന്നു

സന:  (www.kasargodvartha.com 29/03/2015) യെമനിലെ യുദ്ധ ഭൂമിയില്‍ കാസര്‍കോട് സ്വദേശികളടക്കം നിരവധി മലയാളികള്‍ കുടുങ്ങിക്കിടക്കുന്നു. കാസര്‍കോട് ഒടയംചാല്‍ സ്വദേശി ജിന്‍ഡോയടക്കമുള്ളവരാണ് യെമനിലെ താമസ സ്ഥലത്ത് കുടുങ്ങിക്കിടക്കുന്നത്.

സനയിലെ ഇവരുടെ താമസ സ്ഥലത്തിന് തൊട്ടടുത്ത് വരെ മിസൈലുകള്‍ പതിച്ചുകഴിഞ്ഞു. ഭീതിയോടെ മുറികള്‍ അടച്ച് കഴിഞ്ഞിരുന്ന പലരും മിസൈല്‍ ആക്രമണത്തെ ഭയന്ന് പുറത്തേക്കിറങ്ങി. സൈന്യവും വിമതരും തമ്മിലുള്ള നേരിട്ടുള്ള പോരാട്ടത്തിന് വരെ ഇവര്‍ സാക്ഷികളായി. മിസൈല്‍ ആക്രമണത്തിന്റെ ദൃശ്യങ്ങളും മലയാളികള്‍ പകര്‍ത്തി. നാല് ദിവസമായി ഇവര്‍ മുറിക്കുള്ളില്‍ തങ്ങുകയാണ്. അതിനിടെ ശേഖരിച്ചുവെച്ചിരുന്ന ഭക്ഷണവും തീര്‍ന്നു. ഏത്രയും പെട്ടെന്ന് സുരക്ഷിതരായി നാട്ടിലെത്തിക്കണമെന്ന അഭ്യര്‍ത്ഥനമാത്രമാണുള്ളതെന്ന് ഇവര്‍ പറയുന്നു.

ഏകദേശം 3500 ഓളം ഇന്ത്യക്കാരാണ് യെമനില്‍ കുടുങ്ങിക്കിടക്കുന്നത്. ഇതില്‍ ഭൂരിഭാഗവും മലയാളികളാണ്. കുടുങ്ങിയവരെ വിമാനമാര്‍ഗം വഴി നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

യെമനിലെ യുദ്ധ ഭൂമിയില്‍ കാസര്‍കോട് സ്വദേശിയും കുടുങ്ങിക്കിടക്കുന്നു

Keywords : Kasaragod, Kerala, Gulf, Attack, Food, Phone-call, Jindo, Yemen, War,Malayalees trapped in Yemen. 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia