city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജോലിയും ശമ്പളവും ഇല്ലാതെ ദമ്മാമില്‍ ദുരിതത്തിലായ 5 മലയാളി വനിതകള്‍ ഒടുവില്‍ നാട്ടിലേക്ക് മടങ്ങി

ദമ്മാം:  (www.kasargodvartha.com 16.01.2020) ജോലി ചെയ്തിരുന്ന കമ്പനി സാമ്പത്തിക കുഴപ്പത്തിലായതോടെ ജോലിയോ, ശമ്പളമോ ഇല്ലാതെയും, നാട്ടില്‍ പോകാന്‍ കഴിയാതെയും ദുരിതത്തിലായ അഞ്ചു മലയാളി വനിതകള്‍ നവയുഗം സാംസ്‌ക്കാരികവേദി ജീവകാരുണ്യ വിഭാഗത്തിന്റെ സഹായത്തോടെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി. എറണാകുളം ഞാറയ്ക്കല്‍ സ്വദേശിനി പി ആര്‍ രതി, വാഴക്കുളം സ്വദേശിനികളായ ജെ സരിത, ജി ഷോളി, കോഴിക്കോട്ട് കരുമല സ്വദേശിനി ടി ഷീബ, കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിനി എസ് ഷിജി എന്നിവരാണ് നാട്ടിലേയ്ക്ക് മടങ്ങിയത്.

ദമ്മാമിലെ ഒരു മാന്‍പവര്‍ കമ്പനിയില്‍ മൂന്നു വര്‍ഷത്തിലധികമായി ജോലി നോക്കുകയായിരുന്നു അഞ്ചു പേരും. വലിയ കുഴപ്പമില്ലാതെ ജീവിതം മുന്നോട്ടു പോവുകയായിരുന്നു. എന്നാല്‍ പുതിയ വര്‍ക്ക് കിട്ടാതെ കമ്പനി സാമ്പത്തിക പ്രതിസന്ധിയില്‍ ആയതോടെ ഇവരുടെ കഷ്ടകാലം തുടങ്ങി. കഴിഞ്ഞ മൂന്നു മാസമായി ജോലി ഇല്ലാതെ റൂമില്‍ ഇരിക്കേണ്ടി വന്നതോടെ ശമ്പളവും കിട്ടാതെയായി. മൂന്നുവര്‍ഷത്തെ ജോലി കരാറിന്റെ കാലാവധി കഴിഞ്ഞിട്ടും വെക്കേഷന് വിടാനോ, എക്‌സിറ്റ് നല്‍കാനോ കമ്പനി തയ്യാറായതുമില്ല.

തുടര്‍ന്ന് ചില സുഹൃത്തുക്കള്‍ നല്‍കിയ വിവരമനുസരിച്ച് നവയുഗം രക്ഷാധികാരി ഷാജി മതിലകത്തെ ഫോണില്‍ ബന്ധപ്പെട്ട്, തങ്ങളുടെ അവസ്ഥ അറിയിച്ചു. സഹായിയ്ക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. കമ്പനി അധികൃതരുമായി ഷാജി മതിലകം ചര്‍ച്ചകള്‍ നടത്താന്‍ ശ്രമിച്ചെങ്കിലും അവര്‍ സഹകരിച്ചില്ല. തുടര്‍ന്ന് നവയുഗം ജീവകാരുണ്യവിഭാഗം ഈ സ്ത്രീകളുടെ കേസ് ഏറ്റെടുത്തു. നവയുഗത്തിന്റെ നിര്‍ദേശപ്രകാരം അഞ്ചുപേരും കുടിശ്ശികയായ ശമ്പളം, ആനുകൂല്യങ്ങള്‍, വിമാനടിക്കറ്റ് എന്നിവ കിട്ടുവാനായി കമ്പനിയ്ക്കെതിരെ ഷാജി മതിലകത്തിന്റെ സഹായത്തോടെ ലേബര്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തു.

കേസ് കോടതിയില്‍ എത്തിയതോടെ കമ്പനി ചര്‍ച്ചകള്‍ക്ക് തയ്യാറായി മുന്നോട്ടു വന്നു. തുടര്‍ന്ന് ഷാജി മതിലകം, നവയുഗം ജീവകാരുണ്യപ്രവര്‍ത്തകരായ പദ്മനാഭന്‍ മണിക്കുട്ടന്‍, മഞ്ജു മണിക്കുട്ടന്‍ എന്നിവര്‍ കമ്പനി അധികൃതരുമായി ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടത്തി. ദീര്‍ഘമായ ചര്‍ച്ചകള്‍ക്ക് ഒടുവില്‍ കമ്പനി അഞ്ചുപേരുടെയും കുടിശ്ശികയായ ശമ്പളവും, ഫൈനല്‍ എക്‌സിറ്റും, വിമാനടിക്കറ്റും നല്‍കാന്‍ തയ്യാറായി. ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ കമ്പനി അംഗീകരിച്ചു. പണവും, എക്‌സിറ്റ് അടിച്ച പാസ്‌പോര്‍ട്ടും, വിമാനടിക്കറ്റും അഞ്ചുപേര്‍ക്കും നല്‍കിയതോടെ ലേബര്‍ കോടതിയില്‍ കൊടുത്ത കേസ് പിന്‍വലിച്ചു.

 ജോലിയും ശമ്പളവും ഇല്ലാതെ ദമ്മാമില്‍ ദുരിതത്തിലായ 5 മലയാളി വനിതകള്‍ ഒടുവില്‍ നാട്ടിലേക്ക് മടങ്ങി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kerala, Damam, news, Gulf, Women, case, court, 5 Malayalees trapped in Dammam exited

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia