Kuwait Fire | കുവൈറ്റിലെ, തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന കെട്ടിടത്തിൽ തീപിടുത്തം; രക്ഷാപ്രവർത്തനം തുടരുന്നു
താമസക്കാരുടെ തൊഴിൽ, ജന്മദേശം തുടങ്ങിയ വിശദാംശങ്ങൾ ശേഖരിക്കാതെ, തിങ്ങിപാർപ്പിക്കുന്ന ഇത്തരം സംവിധാനങ്ങൾക്ക് നിരന്തരം ജാഗ്രതാ മുന്നറിയിപ്പ് നൽകിയിരുന്നതായി, മുതിർന്ന പോലീസ് കമാൻഡർ പറഞ്ഞു
കുവൈറ്റ് സിറ്റി: (KasargodVartha) ദക്ഷിണ കുവൈറ്റിലെ, മംഗഫ് നഗരത്തിൽ, തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന കെട്ടിടത്തിൽ ബുധനാഴ്ച പുലർച്ചെയുണ്ടായ തീപിടിത്തത്തിൽ 41 പേർ മരിച്ചതായി കുവൈത്ത് ഉപപ്രധാനമന്ത്രി അഹമ്മദ് അൽ-ഫഹദ് അൽ-അഹമ്മദ് അൽ-സബാഹ് അറിയിച്ചു. പ്രാദേശിക സമയം രാവിലെ 6:00 ന് (0300 GMT) സംഭവം അധികൃതരെ അറിയിച്ചതായി മേജർ ജനറൽ, ഈദ് റഷീദ് ഹമദ് പറഞ്ഞു. തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന കെട്ടിടത്തിലാണ് അപകടമുണ്ടായത്. ഡസൻ കണക്കിന് ആളുകളെ രക്ഷപ്പെടുത്തി, പക്ഷേ നിർഭാഗ്യവശാൽ, തീയിൽ നിന്നുള്ള പുക ശ്വസിച്ച് നിരവധി മരണങ്ങൾ ഉണ്ടായിയെന്നും മറ്റൊരു മുതിർന്ന പോലീസ് കമാൻഡർ പറഞ്ഞു.
താമസക്കാരുടെ തൊഴിൽ, ജന്മദേശം തുടങ്ങിയ വിശദാംശങ്ങൾ ശേഖരിക്കാതെ, തിങ്ങിപാർപ്പിക്കുന്ന ഇത്തരം സംവിധാനങ്ങൾക്ക് നിരന്തരം ജാഗ്രതാ മുന്നറിയിപ്പ് നൽകിയിരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. തീപിടിത്തത്തെ തുടർന്ന് 43 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും അതിൽ നാല് പേർ മരിച്ചതായും കുവൈറ്റ് ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. പൊലീസ് റിപോർട് ചെയ്ത 35 മരണങ്ങൾക്ക് പുറമേയാണോ നാല് മരണങ്ങൾ ഉണ്ടായതെന്ന് വ്യക്തമല്ല. തീ നിയന്ത്രണവിധേയമാക്കിയതായും, അപകട കാരണം അന്വേഷിക്കുന്നതായും അധികൃതർ അറിയിച്ചു.