Accident | കുവൈതില്‍ ഒട്ടകവുമായി കൂട്ടിയിടിച്ച് കാര്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം
കുവൈത് സിറ്റി: (KasargodVartha) ഒട്ടകവുമായി കൂട്ടിയിടിച്ച് കാര്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം. വാഹനമോടിച്ചിരുന്ന അമേരികന്‍ സൈനികനാണ് മരണപ്പെട്ടത്. വെള്ളിയാഴ്ച (27.10.2023) പുലര്‍ചെ സാല്‍മി റോഡിലാണ് അപകടമുണ്ടായത്. ഒട്ടകവുമായി കൂട്ടിയിടിച്ചാണ് വാഹനം മറിഞ്ഞത്.
സംഭവമറിഞ്ഞ ഉടന്‍ തന്നെ ഫയര്‍ഫോഴ്സ് സംഘം സ്ഥലത്ത് എത്തിയതായി അധികൃതര്‍ അറിയിച്ചു. അപകടത്തില്‍പ്പെട്ട വാഹനം സ്ഥലത്ത് നിന്ന് നീക്കുകയും മൃതദേഹം ഫോറന്‍സിക് വിഭാഗത്തിന് കൈമാറുകയും ചെയ്തു. അപകടത്തില്‍ വാഹനം പൂര്‍ണമായും തകര്‍ന്നു. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി വാഹനം ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറി.
Keywords: News, Gulf, Gulf News, World, Top-Headlines, Vehicle, Car, Accident, Road Accident, Death, Accidental Death, American Soldier, Fire Force, Forensic Department, Road, Driving, Kuwait, Kuwait City, Soldier, Camel, Collision, Kuwait: American Soldier's Life Lost in Camel Collision.