പിഞ്ചു ലൈബയുടെ ജീവനുമായി ചരിത്രത്തിലേക്ക് ആംബുലന്‍സ് ഓടിച്ച തമീമിന് പാരിതോഷികവുമായി ദുബൈ കെ എം സി സി
Nov 17, 2017, 20:08 IST
ദുബൈ: (www.kasargodvartha.com 17/11/2017) പിഞ്ചുലൈബയുടെ ജീവന്‍ രക്ഷിക്കാന്‍ പരിയാരം മെഡിക്കല്‍ കോളജ് മുതല്‍ തിരുവനന്തപുരം ശ്രീ ചിത്തിരത്തിരുന്നാള്‍ ആശുപത്രി വരെ 514 കിലോമീറ്റര്‍ ആറു മണിക്കൂര്‍ 37 മിനുറ്റ് കൊണ്ട് പിന്നിട്ട് ചരിത്രം കുറിച്ച ആംബുലന്‍സ് ഡ്രൈവര്‍ തമീമിനു ദുബൈ കെ എം സി സി കാസര്‍കോട് മണ്ഡലം കമ്മിറ്റിയുടെ സ്‌നേഹോപഹാരം. ബദിയടുക്ക സ്വദേശി സിറാജ് - ആഇശ ദമ്പതികളുടെ ഒരുമാസം പ്രായമായ ലൈബ എന്ന പിഞ്ചുകുഞ്ഞിന്റെ ജീവനുംകൊണ്ട് തിരക്കേറിയ കേരള നിരത്തുകളിലൂടെ കുതിച്ചോടി പ്രതീക്ഷിച്ചതിനും മുമ്പെ ലക്ഷ്യസ്ഥാനത്തെത്തിച്ച് ഒറ്റരാത്രി കൊണ്ട് കേരളത്തിന്റെ അഭിമാനമായ തമീം കാസര്‍കോട് അടുക്കത്ത് വയല്‍ സ്വദേശിയാണ്.
തമീമിന് ഡിസംബര്‍ ആദ്യവാരം കാസര്‍കോട് വെച്ച് നടക്കുന്ന ചടങ്ങില്‍ സ്‌നേഹോപഹരവും ക്യാഷ് അവാര്‍ഡും നല്‍കുമെന്ന് ദുബൈ കെ എം സി സി കാസര്‍കോട് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് സലാം കന്യപ്പാടി, ജനറല്‍ സെക്രട്ടറി പി ഡി നൂറുദ്ദീന്‍, ട്രഷര്‍ ഫൈസല്‍ പട്ടേല്‍ എന്നിവര്‍ അറിയിച്ചു. മത ജാതി രാഷ്ടീയ വൈരങ്ങള്‍ മാറ്റിവെച്ച് പാതിരാത്രിപോലും ഉറക്കമൊഴിച്ച് പേരോ നാടോ അറിയാത്ത ഒരു കുഞ്ഞിന്റെ ജീവനു വേണ്ടി കൈകോര്‍ക്കുന്ന ഈ സംസ്‌കാരമാണ് കേരളത്തിന്റെ യഥാര്‍ത്ഥ പാരമ്പര്യം. വിദ്വേഷമൊന്നും പരത്താതെ സോഷ്യല്‍ മീഡിയയെ നന്മയിലേക്ക് എങ്ങനെ സൈന്‍ ഇന്‍ ചെയ്യാം എന്നതിന്റെ ഉത്തമ ഉദാഹരണം കൂടിയായിരുന്നു ഈ ദൗത്യം.
ഇതിനു നേതൃത്വം നല്‍കിയ ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം കേരള, പോലീസ് ഉദ്യോഗസ്ഥര്‍, ആംബുലന്‍സ് ജീവനക്കാരുടെ സംഘടന, സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റുകള്‍ തുടങ്ങിവരെ കമ്മിറ്റി അഭിനന്ദിച്ചു. മണ്ഡലം ഭാരവാഹികളായ ഇ ബി അഹ് മദ്, സലീം ചേരങ്കൈ, അസീസ് കമാലിയ, എ കെ കരീം മൊഗര്‍, സിദ്ദീഖ് ചൗക്കി, സത്താര്‍ ആലംപാടി, റഹ് മാന്‍ പടിഞ്ഞാര്‍, റഹീം നെക്കര തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Dubai, KMCC, Gulf, News, Ambulance, Felicitation, KMCC to felicitate ambulance driver.