city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Qatar Cricket Team | ഖത്വർ ദേശീയ ക്രികറ്റ് ടീമിൽ കാസർകോട്ടുകാരൻ; രിഫായി തെരുവത്തിന് ഇത് അതുല്യ നേട്ടം; 6 വർഷത്തെ കഠിനാധ്വാനത്തിന്റെ ഫലമെന്ന് താരം

കാസർകോട്: (KasargodVartha) ഖത്വർ ദേശീയ ക്രികറ്റ് ടീമിൽ ഇടം നേടി കാസർകോട് സ്വദേശി. തളങ്കര തെരുവത്ത് ഹാശിം സ്ട്രീറ്റ് സുലൈഖ മൻസിലിലെ രിഫായി (29) യാണ് അതുല്യ നേട്ടം കൈവരിച്ചത്. മുഹമ്മദ് തൻവീർ കാപ്റ്റനായുള്ള 14 അംഗ ടീമിനെയാണ് തിരഞ്ഞെടുത്തത്. ഇൻഡ്യയിൽ നിന്ന് ഹിമാൻഷു റാത്തോഡ്, മിർസ അദ്‌നാൻ, പ്രേമസാഗർ എന്നിവരാണ് രിഫായി തെരുവത്തിനെ കൂടാതെ ടീമിൽ ഇടം പിടിച്ചിരിക്കുന്നത്. ഹോങ്കോങിനെതിരെയുള്ള ട്വന്റി 20 ടൂർണമെന്റിലേക്കാണ് രിഫായിക്ക് അവസരം ലഭിച്ചത്. ചൊവ്വാഴ്ച നടന്ന ആദ്യ മത്സരത്തിലും ബാറ്റ് ചെയ്യാനായി.

Qatar Cricket Team | ഖത്വർ ദേശീയ ക്രികറ്റ് ടീമിൽ കാസർകോട്ടുകാരൻ; രിഫായി തെരുവത്തിന് ഇത് അതുല്യ നേട്ടം; 6 വർഷത്തെ കഠിനാധ്വാനത്തിന്റെ ഫലമെന്ന് താരം

നിലവിൽ ദോഹയിലെ യൂറോപ് കാർ കംപനിയിൽ സീനിയർ മാർകറ്റിംഗ് എക്സിക്യൂടീവായി ജോലി ചെയ്ത് വരുന്നതിനിടെയാണ് രിഫായി തന്റെ സ്വപ്‌നം കരസ്ഥമാക്കിയത്. അഞ്ച് - ആറ് വർഷത്തെ കഠിനാധ്വാനത്തിന്റെ ഫലമാണ് ഈ നേട്ടമെന്നും വലിയ സന്തോഷമുണ്ടെന്നും രിഫായി കാസർകോട് വാർത്തയോട് പറഞ്ഞു. ഈ കാലയളവിൽ ജോലിക്ക് വേണ്ടിയുള്ള അന്വേഷണങ്ങളും അതിന്റെ വെല്ലുവിളികളും ഒപ്പം പരുക്കുകളും വേട്ടയാടിയതായും ഇദ്ദേഹം പറയുന്നു.

ആദ്യം ദുബൈയിലേക്ക് ജോലി തേടിയെത്തിയെങ്കിലും കാര്യങ്ങൾ അനുകൂലമായില്ല. തുടർന്ന് നാട്ടിലേക്ക് തിരിച്ചുപോകേണ്ടി വന്നു. വീണ്ടും ദുബൈയിലേക്ക് പോകാനുള്ള ഒരുക്കങ്ങൾക്കിടയിലാണ് 2017ൽ ഖത്വറിലേക്ക് വിസ ലഭിച്ചത്. അവിടെ ആദ്യമാദ്യം ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നുവെങ്കിലും പിന്നീട് സാഹചര്യങ്ങൾ അനുകൂലമായി. പ്രാദേശിക ക്ലബുകളിലും കളിക്കാൻ അവസരം ലഭിച്ചത് വഴിത്തിരിവായി. ഖത്വർ റമദാൻ കപിൽ കളിക്കുന്നതിനിടെയാണ് കൈക്ക് പരുക്ക് പറ്റിയത്. എട്ട് മാസത്തോളം വിശ്രമത്തിൽ കഴിയേണ്ടി വന്നു. ഇതിനിടയിലാണ് ദേശീയ ടീമിലേക്ക് കടക്കാനുള്ള വാതിലുകൾ തുറന്നത്.

അഞ്ചാം ക്ലാസിൽ പഠിക്കുന്നത് മുതൽ ക്രികറ്റ് കളിക്കാൻ തുടങ്ങിയതായി രിഫായി പറയുന്നു. പിന്നീട് തെരുവത്ത് സ്പോർട്ടിങ് ക്ലബിലൂടെയാണ് ക്രികറ്റ് താരമായി വളർന്നത്. മികച്ച പ്രകടനങ്ങളിലൂടെ ക്ലബ് ക്രികറ്റ് ടീമിന്റെ കാപ്റ്റൻ വരെയായി ഉയർന്നു. സ്‌കൂൾ, കോളജ് പഠന കാലത്ത് വിവിധ ടൂർണമെന്റുകളിൽ കളിച്ചിട്ടുണ്ട്. രണ്ട് വർഷക്കാലം കേരള സംസ്ഥാന ടീമിന്റെയും ഭാഗമായിരുന്നു. നാട്ടുകാരും തെരുവത്ത് സ്പോർട്ടിങ് ക്ലബും ബന്ധുക്കളും സുഹൃത്തുക്കളും നൽകിയ പിന്തുണയും പ്രചോദനവുമാണ് രിഫായിക്ക് കരുത്തായത്. തെരുവത്തെ ഹസൈനാർ - നസീമ ദമ്പതികളുടെ മകനാണ് രിഫായി. സഹോദരങ്ങൾ: അമീൻ, റംല ബീവി, ഖൗസിയ.
 
Qatar Cricket Team | ഖത്വർ ദേശീയ ക്രികറ്റ് ടീമിൽ കാസർകോട്ടുകാരൻ; രിഫായി തെരുവത്തിന് ഇത് അതുല്യ നേട്ടം; 6 വർഷത്തെ കഠിനാധ്വാനത്തിന്റെ ഫലമെന്ന് താരം

Keywords: News, Kerala, Kasaragod, Cricket, Qatar Cricket Team, Malayalam News, Gulf , Sports, Club, National Team, Kasargodian selected for Qatar national cricket team.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia