കാസർകോട് സ്വദേശി ദുബൈയിൽ മരണപ്പെട്ടു
Feb 22, 2021, 13:41 IST
ഉദുമ: (www.kasargodvartha.com 22.02.2021) കാസർകോട് സ്വദേശി ദുബൈയിൽ മരണപ്പെട്ടു. പാലക്കുന്ന് മുതിയക്കലിലെ റശീദ് (42) ആണ് മരിച്ചത്. അരവത്തെ പരേതനായ അബ്ദുല്‍ ഖാദർ - മറിയംബി ദമ്പതികളുടെ മകനാണ്. അസുഖം ബാധിച്ചു ചികിത്സയിലായിരുന്നു. നില ഗുരുതരമായതിനെ തുടർന്ന് മരണം സംഭവിക്കുകയായിരുന്നു.
ഭാര്യ: മുംതാസ്. മിന്‍ഹ എക മകളാണ്. സഹോദരങ്ങള്‍: റശീദ, റുവൈദ, ഫരീദ, നസീദ
കബഡി താരവും ജീവ കാരുണ്യ പ്രവർത്തകനുമായി ഒരുപാട് സുഹൃദ് ബന്ധങ്ങൾ ഉണ്ടായിരുന്ന റശീദിന്റെ മരണം ഏവരുടെയും കണ്ണ് നനയിച്ചു. ദുബൈയിൽ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
ഭാര്യ: മുംതാസ്. മിന്‍ഹ എക മകളാണ്. സഹോദരങ്ങള്‍: റശീദ, റുവൈദ, ഫരീദ, നസീദ
Keywords: Kerala, News, Kasaragod, Death, Dubai, Gulf, Top-Headlines, Uduma, Kasargod native dies in Dubai.
< !- START disable copy paste -->