ഗള്‍ഫില്‍ കവര്‍ച്ചക്കാരന്റെ വധശ്രമത്തില്‍ നിന്ന് കാസര്‍കോട് സ്വദേശി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, ആഫ്രിക്കക്കാരന്‍ പിടിയില്‍
Sep 15, 2018, 23:11 IST
അബുദാബി: (www.kasargodvartha.com 15.09.2018) ഗള്‍ഫില്‍ കവര്‍ച്ചക്കാരന്റെ വധശ്രമത്തില്‍ നിന്ന് കാസര്‍കോട് സ്വദേശി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. അബുദാബി മുസഫയില്‍ ആണ് സംഭവം. വകവരുത്തി കവര്‍ച്ച നടത്താനായിരുന്നു കവര്‍ച്ചക്കാരന്റെ ശ്രമം. കാലിച്ചാനടുക്കം എറളാല്‍ സ്വദേശിയും പെരട്ടൂര്‍ കുഞ്ഞിരാമന്‍ മൂത്തായരുടെ മകനുമായ വി കെ പുഷ്പന്‍(35) ആണ് സാഹസികമായി രക്ഷപ്പെട്ടത്.
പ്രതി ആഫ്രിക്കന്‍ സ്വദേശിയായ മസൂദിനെ അബുദാബി പോലീസ് പിടികൂടി. അബുദാബിയിലെ റിലയന്‍സ് എപ്ലോയ്‌മെന്റ് കമ്പനിയില്‍ ഏരിയാ മാനേജരായ പുഷ്പന്‍ ഔദ്യോഗികാവശ്യത്തിനായി കാറില്‍ അബുദാബിയില്‍ നിന്ന് മുസഫയിലേക്ക് പോവുകയായിരുന്നു. റോഡ് നവീകരണ പ്രവര്‍ത്തി നടക്കുന്ന സ്ഥലത്തെത്തിയപ്പോള്‍ റോഡില്‍ ചുവന്ന ബോര്‍ഡ് കണ്ട് കാര്‍ നിര്‍ത്തി ഡോറ് തുറന്നപ്പോള്‍ പെട്ടെന്ന് ആഫ്രിക്കന്‍ സ്വദേശിയായ മസൂദ് കാറിലേക്ക് ഇടിച്ചുകയറി പുഷ്പനെ കീഴ്‌പ്പെടുത്തി ക്രൂരമായി മര്‍ദിക്കുകയായിരുന്നു.
ആരോഗ്യദൃഡഗാത്രനായ മസൂദിന്റെ അക്രമണത്തില്‍ ആദ്യം പതറിയെങ്കിലും പെട്ടെന്ന് കാര്‍ ലോക്ക് ചെയ്ത് മസൂദിനെ ഇടിച്ചുമാറ്റി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇതിനിടയില്‍ പുഷ്പന്റെ കൈ മസൂദ് കടിച്ചുപറിച്ചു. രണ്ടുപേരും പത്തു മിനിറ്റുകളോളം ഏറ്റുമുട്ടി. തന്നേക്കാള്‍ ഇരട്ടി ആരോഗ്യമുള്ള മസൂദുമായി ഏറെനേരം പിടിച്ചുനിന്നെങ്കിലും കൂടി നിന്നവര്‍ നോക്കിനിന്നതല്ലാതെ സഹായത്തിനെത്തിയില്ല. ഇതിനിടയിലെത്തിയ ഒരു മിലിട്ടറി ഉദ്യോഗസ്ഥനാണ് പിന്നീട് പുഷ്പനെ സഹായിച്ചത്. ഇതിനിടയില്‍ അബൂദാബി പോലീസെത്തി മസൂദിനെ കസ്റ്റഡിയിലെടുത്തു. പുഷ്പനെ അക്രമിച്ച് പണവും വാഹനവും തട്ടിയെടുക്കാനായിരുന്നു മസൂദിന്റെ ലക്ഷ്യം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Parappa, Kasaragod, News, Abudhabi, Gulf, Robbery-Attempt, Kasargod native assaulted by African in Abudhabi.