നാട്ടിലേക്ക് വരികയായിരുന്ന ഉദുമ സ്വദേശി വിമാനത്തിനകത്ത് ഹൃദയാഘാതംമൂലം മരിച്ചു
Nov 27, 2014, 23:58 IST
ദുബൈ: (www.kasargodvartha.com 27.11.2014) നാട്ടിലേക്ക് വരികയായിരുന്ന ഉദുമ സ്വദേശി വിമാനത്തിനകത്ത് ഹൃദയാഘാതംമൂലം മരിച്ചു. ഉദുമ പാക്യാരയിലെ ഹംസ-നഫീസ ദമ്പതികളുടെ മകന്‍ മുഹമ്മദ് ഷാഫി(39) ആണ് മരിച്ചത്.
അജ്മാനില്‍ ഫുഡ് സ്റ്റെഫ് ഷോപ്പില്‍ ജോലി ചെയ്യുന്ന ഷാഫി വ്യാഴാഴ്ച രാത്രി നാട്ടിലേക്കു വരാന്‍ ദുബൈ എയര്‍പോര്‍ട്ടില്‍ എത്തിയതായിരുന്നു. ദുബൈ-മംഗലാപുരം എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ കയറിയ ഉടനെ ഷാഫി കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍തന്നെ വിമാന ജീവനക്കാരും എയര്‍പോര്‍ട്ട് അധികൃതരും ഷാഫിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഒരു വര്‍ഷം മുമ്പാണ് ഗള്‍ഫിലേക്ക് പോയത്. ചെറുവത്തൂരിലെ റഹ് മത്താണ് ഭാര്യ. മക്കള്‍: ഷാഫിന്‍, നഫീസ, മറിയം. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം ബന്ധുക്കളും അജ്മാന്‍ കെ.എം.സി.സി. പ്രവര്‍ത്തകരും ആരംഭിച്ചിട്ടുണ്ട്.
Keywords: Gulf, Udma, Ajman, Obituary, Muhammed Shafi, Airport, Kasaragod Udma native dies in Dubai airport.
Advertisement: