city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

MLAs UAE Visit | ഇവിടെ രാഷ്ട്രീയമില്ല! കാസർകോട്ടെ 5 എംഎൽഎമാരും ഒരുമിച്ച് യുഎഇയിൽ; ശ്രദ്ധേയമായി യാത്ര!

ദുബൈ: (KasargodVartha) കാസർകോട്ടെ അഞ്ച് എംഎൽഎമാരും ഒരുമിച്ച് യുഎഇയിലെത്തിയത് ശ്രദ്ധേയമായി. യുഎഇയിലെ കാസർകോടൻ കൂട്ടായ്‌മയായ കെസെഫ് സംഘടിപ്പിക്കുന്ന ഉത്തരോത്സവം-2024 പരിപാടിയിൽ സംബന്ധിക്കാനാണ് എംഎൽഎമാരായ എൻ എ നെല്ലിക്കുന്ന്, ഇ ചന്ദ്രശേഖരൻ, എം രാജഗോപാൽ, അഡ്വ. സി എച് കുഞ്ഞമ്പു, എ കെ എം അശ്‌റഫ് എന്നിവർ വിമാനം കയറിയത്.

MLAs UAE Visit | ഇവിടെ രാഷ്ട്രീയമില്ല! കാസർകോട്ടെ 5 എംഎൽഎമാരും ഒരുമിച്ച് യുഎഇയിൽ; ശ്രദ്ധേയമായി യാത്ര!

ജില്ലയിലെ അഞ്ച് എംഎൽഎമാരും ഒരുമിച്ചുള്ള ഇങ്ങെനെയൊരു വിദേശ യാത്ര പുതിയ അനുഭവമാണെന്ന് എ കെ എം അശ്‌റഫ് എംഎൽഎ പ്രതികരിച്ചു. മംഗ്ളുറു വിമാനത്താവളം വഴിയാണ് ഇവർ ശാർജയിലെത്തിയത്. കെസെഫ് ഭാരവാഹികൾ എംഎൽഎമാരെ സ്വീകരിച്ചു.

രാഷ്ട്രീയം മറന്നുള്ള എംഎൽഎമാരുടെ ഒരുമിച്ചുള്ള യാത്ര സാമൂഹ്യ മാധ്യമങ്ങളിലും ചർച്ചയായി. ഇതുപോലെ ജില്ലയുടെ പൊതുവായ പ്രശ്നങ്ങൾക്ക് വേണ്ടി ഒന്നിച്ചിരുന്നുവെങ്കിൽ പല മാറ്റങ്ങളും ഉണ്ടാകുമായിരുന്നുവെന്ന് അഭിപ്രായപ്പെട്ട് എംഎൽഎമാരുടെ പോസ്റ്റുകളിൽ പലരും കമന്റുമായി രംഗത്തെത്തി.
 
MLAs UAE Visit | ഇവിടെ രാഷ്ട്രീയമില്ല! കാസർകോട്ടെ 5 എംഎൽഎമാരും ഒരുമിച്ച് യുഎഇയിൽ; ശ്രദ്ധേയമായി യാത്ര!

Keywords: MLAs, Malayalam News, Kasaragod, UAE, Dubai, N A Nellikkunnu, E. Chandrasekharan, M. Rajagopalan, C. H. Kunhambu, A. K. M. Ashraf, Mangalore, Airport, Sharjah, Social Media, Post, Comment, Kasaragod: 5 MLAs together in UAE.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia