Fine | അജ്മാനില്‍ സീബ്രാലൈനില്‍ വാഹനം നിര്‍ത്തുന്നവരില്‍നിന്ന് 500 ദിര്‍ഹം പിഴ ഈടാക്കും; മുന്നറിയിപ്പുമായി പൊലീസ്
അബൂദബി: (KasargodVartha) അജ്മാനില്‍ സീബ്രാലൈനില്‍ വാഹനം നിര്‍ത്തുന്നവരില്‍നിന്ന് പിഴയീടാക്കുമെന്ന മുന്നറിയിപ്പുമായി പൊലീസ്. കാല്‍നടക്കാര്‍ക്ക് റോഡ് മുറിച്ചുകടക്കാനായി ഒരുക്കിയിട്ടുള്ള പ്രത്യേക സൗകര്യമായ സീബ്രാലൈനില്‍ വാഹനം നിര്‍ത്തുന്നവര്‍ 500 ദിര്‍ഹം പിഴ നല്‍കേണ്ടിവരുമെന്നും പൊലീസ് ഓര്‍മിപ്പിച്ചു.
കാല്‍നടക്കാര്‍ക്ക് പ്രത്യേകമായ പ്രദേശങ്ങളില്‍ സീബ്ര ലൈനുകള്‍ ഒരുക്കിയിട്ടുള്ളത് റോഡ് മുറിച്ചുകടക്കാനാണ്. കാല്‍നടക്കാരുടെ അവകാശങ്ങളെ ഹനിക്കുന്ന രീതിയില്‍ വാഹനമോടിക്കുന്നവര്‍ പ്രവര്‍ത്തിക്കുന്നതായി പൊലീസിന്റെ ശ്രദ്ധയില്‍പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് നടപടി കര്‍ശനമാക്കിയതെന്നും പൊലീസ് പറഞ്ഞു.
ഗതാഗതക്കുരുക്കിനെ തുടര്‍ന്ന് വാഹനങ്ങള്‍ സീബ്ര ലൈനില്‍ നിര്‍ത്തിയിട്ടാലും നടപടിക്ക് വിധേയമാകും. ഇത്തരം നിയമ ലംഘകരെ കണ്ടെത്താന്‍ എമിറേറ്റിലെ പ്രധാന റോഡുകളിലെ വിവിധയിടങ്ങളില്‍ നിരീക്ഷണ കാമറകളും സ്ഥാപിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
Keywords: News, Gulf News, Gulf, World, world News, Top-Headlines, Road, Police, Fine, Vehicles, Pedestrian crossings, Violation, Fines in UAE: Police call for pedestrian safety.