പ്രവാസികളുടെ മടക്കയാത്ര: ദുബൈ കെഎംസിസി ചാര്‍ട്ടേര്‍ഡ് ഫ്‌ളൈറ്റ്, പട്ടിക കോണ്‍സുല്‍ ജനറലിന് കൈമാറി, 'ക്വാറൻ്റീൻ പണം നല്കണമെന്ന കേരള സർക്കാർ തീരുമാനം ലജ്ജാകരം'
May 31, 2020, 20:41 IST
ദുബൈ: (www.kasargodvartha.com 31.05.2020) ദുബൈ കെഎംസിസി ചാര്‍ട്ടര്‍ ചെയ്യുന്ന വിമാനത്തില്‍ പോകുന്നവരുടെ പേരു വിവരങ്ങളടങ്ങിയ പട്ടിക ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ വിപുലിന് ഭാരവാഹികള്‍ കൈമാറി. ഇന്ത്യന്‍ വൈസ് കോണ്‍സുല്‍ പങ്കജ്, ദുബൈ കെഎംസിസി ഓര്‍ഗ.സെക്രട്ടറി ഹംസ തൊട്ടി, സീനിയര്‍ സെക്രട്ടറി അഡ്വ. സാജിദ് അബൂബക്കര്‍, വൈസ് പ്രസിഡന്റ് റഈസ് തലശ്ശേരി, സെക്രട്ടറി അഡ്വ. ഇബ്രാഹിം ഖലീല്‍ എന്നിവരാണ് പട്ടിക കൈമാറിയത്.
പ്രവാസികൾ ക്വാറൻ്റീൻ പണം നല്കണമെന്ന കേരള സർക്കാർ തീരുമാനം ലജ്ജാകരമാണെന്ന് ദുബൈ കെ എം സി സി സംസ്ഥാനകമ്മിറ്റി അഭിപ്രായപ്പെട്ടു. പ്രതീക്ഷ തേടി നാടയണാനെത്തുന്ന പാവം പ്രവാസികളുടെ ക്വാറൻ്റിൻ ചാർജ് സ്വന്തം വഹിക്കണമെന്ന തീരുമാനം പ്രതിഷേധാർഹമാണ്. നേരത്തെ മുഖ്യമന്ത്രിയും പല മന്ത്രിമാരും പ്രവാസികൾ നാടിൻ്റെ സ്വത്താണെന്നും അവർക്ക് വേണ്ടി രണ്ടര ലക്ഷം ക്വാറൻറയിൻ സ്പെയിസുകൾ ഏർപ്പാടാക്കിയിട്ടുണ്ടെന്നും പലവുരു പറഞ്ഞിരുന്നു. രണ്ടര ലക്ഷത്തിൻ്റെ 10 ശതമാനത്തിൽ താഴെ മാത്രമാണ് പ്രവാസികൾ നാട്ടിലെത്തിയത് എന്ന് ഓർക്കണം. രോഗാവസ്ഥയിലും തുടർന്നും വലിയ തോതിൽ സൗകര്യങ്ങൾ യു എ ഇ ഉൾപ്പെടെ ഗൾഫ് രാജ്യങ്ങളിൽ ലഭിക്കുന്നുണ്ട്. ഐസലേഷനും ക്വാറൻ്റയിനും ഭക്ഷണവും മലയാളികൾക്ക് ഉൾപ്പെടെ ദുബൈ സർക്കാർ അനുവദിക്കുന്നുണ്ട്. ഇതിനിടയ്ക്കാണ് ദുരിതം പേറുന്നവരും നിസ്സഹായരുമായ മനുഷ്യർ പ്രതീക്ഷയോടെ സ്വന്തം നാട്ടിലേക്ക് തിരിക്കുന്നത്.
Keywords: Dubai, Gulf, News, KMCC, online-registration, Air-ticket, Dubai KMCC Chartered Flight Online Registration

നാട്ടിൽ എത്തുന്ന പ്രവാസി നിരീക്ഷണ താമസ വാടക സ്വന്തമായി വഹിക്കണമെന്നാണ് എപ്പോൾ പറയുന്നത്. ജോലി തേടി പോയ രാജ്യത്ത് ലഭിക്കുന്ന പരിഗണന പോലും സ്വന്തം നാട്ടിൽ നിഷേധിക്കപ്പെടുന്നത് അംഗീകരിക്കാനാവില്ല. ഗൾഫിൽ വന്ന് സമ്പന്ന വർഗ്ഗത്തെ വിളിച്ച് നടത്തിയ പ്രഖ്യാപനങ്ങൾ എന്തൊക്കെയായിരുന്നുവെന്ന് പരിശോധിക്കണമെന്നും ക്വാറൻ്റയിൻ വിഷയത്തിലെ നിലപാട് പിൻവലിച്ച് പ്രവാസി സമൂഹത്തോട് മാപ്പ് പറയണമെന്നും യോഗം ആവശ്യപ്പെട്ടു.
കോവിഡ് ദുരന്ത മുഖത്ത് വളണ്ടിയർ വിഭാഗവും വിവിധ ജില്ലാ ,മണ്ഡലം കമ്മറ്റികളും നടത്തിയ സേവനങ്ങളെ അഭിനന്ദിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന യോഗത്തിൽ സംസ്ഥാന ആക്ടിംഗ് പ്രസിഡന്റ് മുസ്തഫ വേങ്ങര അധ്യക്ഷത വഹിച്ചു. ട്രഷറർ പി കെ ഇസ്മായിൽ, ഓർഗ സെക്രട്ടറി ഹംസ തൊട്ടി, സീനിയർ സെക്രട്ടറി അഡ്വ: സാജിദ് അബൂബക്കർ, അഡ്വ: ഇബ്രാഹിം ഖലീൽ ,മുഹമ്മദ് പട്ടാമ്പി, എൻ കെ ഇബ്രാഹിം, ആവയിൽ ഉമർഹാജി, ഒ മൊയ്തു, കെ പി എ സലാം, യൂസഫ് പാലക്കാട്, ഹനീഫ് ചെർക്കള, അബ്ദുൽ ഖാദർ അരിപ്പാമ്പ്ര, നിസാമുദ്ദീൻ കൊല്ലം, മജീദ് മടക്കിമല, ശുക്കൂർ എറണാകുളം, ഫറൂഖ് പട്ടിക്കര എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി മുസ്തഫ തിരൂർ സ്വാഗതം പറഞ്ഞു.
Keywords: Dubai, Gulf, News, KMCC, online-registration, Air-ticket, Dubai KMCC Chartered Flight Online Registration