Fire Accident | ദുബൈയില്‍ ആഢംബര നൗകയ്ക്ക് തീപ്പിടിച്ച് കത്തി നശിച്ചു
Apr 3, 2024, 11:11 IST
ദുബൈ: (KasargodVartha) ആഢംബര നൗകയ്ക്ക് തീപ്പിടിച്ച് കത്തി നശിച്ചു. മറീന ഗേറ്റ് ബില്‍ഡിങ്ങിന് സമീപമാണ് അഗ്നിബാധ ഉണ്ടായത്. 2002ല്‍ ഇറ്റലിയില്‍ നിന്ന് എത്തിച്ച പെര്‍ഷിംഗ് യാച് സ്പിരിറ്റ് ഓഫ് സെന്‍ എന്ന നൗകയാണ് കത്തി നശിച്ചത്. സംഭവത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല. വിവരം അറിഞ്ഞ ഉടന്‍ സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ് സംഘം തീ നിയന്ത്രണവിധേയമാക്കി.
ആഢംബര നൗകയുടെ ഉള്‍വശവും പുറംഭാഗവും തീപ്പിടിത്തത്തില്‍ കത്തി നശിച്ചിട്ടുണ്ട്. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഇക്കാര്യത്തില്‍ അധികൃതര്‍ അന്വേഷണം നടത്തി വരികയാണ്. ടൂര്‍ കംപനികളുടെയും സ്വകാര്യ ഉടമകളുടെയും നിരവധി ആഢംബര നൗകകള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലമാണ് ദുബൈ മറീന.
Keywords: News, Gulf, Gulf-News, Top-Headlines, Dubai News, Fire Damages, 27m Pershing Yacht, Spirit, Zen, Marina, Dubai: Fire damages 27m Pershing yacht Spirit of Zen in Marina.