Arrested | 84 കിലോഗ്രാം ഹാഷിഷ് ഉള്‍പെടെയുള്ള മയക്കുമരുന്ന് പിടികൂടി; 2 പ്രവാസികള്‍ അറസ്റ്റില്‍
മസ്ഖത്: (KasargodVartha) ഒമാനിലേക്ക് മയക്കുമരുന്ന് കടത്തിയെന്ന സംഭവത്തില്‍ രണ്ട് പ്രവാസികള്‍ അറസ്റ്റില്‍. ഏഷ്യന്‍ പൗരത്വമുള്ള രണ്ട് പേരാണ് അറസ്റ്റിലായത്. 84 കിലോഗ്രാം ഹാഷിഷും 19 കിലോഗ്രാം ക്രിസ്റ്റല്‍ മെത്തും കടത്തിയതിനാണ് അറസ്റ്റ് എന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. വടക്കന്‍ ബാത്വിനാ ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡ് ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ഇരു പ്രതികള്‍ക്കെതിരെ ഉള്ള നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയതായും പ്രസ്താവനയില്‍ അറിയിച്ചിട്ടുണ്ട്. അതേസമയം കഴിഞ്ഞ ദിവസം ഒമാനിലെ ദോഫാറില്‍ വന്‍ മയക്കുമരുന്ന് വേട്ട നടത്തിയിരുന്നു. ദോഫാര്‍ ഗവര്‍ണറേറ്റ് പൊലീസിന്റെ നേതൃത്വത്തിലുള്ള കോസ്റ്റ് ഗാര്‍ഡ് പൊലീസാണ് വന്‍തോതില്‍ മയക്കുമരുന്ന് കടത്താന്‍ ശ്രമിക്കുന്നതിനിടെ മൂന്ന് പേരെ അറസ്റ്റ് ചെയ്തത്. പിടിയിലായ മൂന്നു പേര്‍ക്കെതിരെ നിയമ നടപടികള്‍ പൂര്‍ത്തീകരിച്ചതായും റോയല്‍ ഒമാന്‍ പൊലീസ് പുറത്ത് വിട്ട പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.
ഗള്‍ഫ് രാജ്യങ്ങളില്‍ ഇത്തരത്തില്‍ മയക്കുമരുന്ന് കടത്തുന്നത് പിടിക്കപ്പെട്ടാല്‍ വലിയ ശിക്ഷയാണ് ലഭിക്കുക. പലരും ഇതിന്റെ ഗൗരവം ശരിയായി മനസിലാക്കാതെയാണ് ഇതിനായി തയ്യാറാകുന്നത്. അറിഞ്ഞും അറിയാതെയും മയക്കുമരുന്ന് കടത്ത് സംഘത്തില്‍ കണ്ണികളായ നിരവധി പേരാണ് വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ ജയിലുകളില്‍ കഴിയുന്നത്.
Keywords: News, Gulf, World, Top-Headlines, Police, Oman, Drugs, Smuggling, North Al Batinah, Drug smuggling operation busted in North Al Batinah.