കുവൈതില്‍ പാര്‍ക് ചെയ്ത കാറിനുള്ളില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി
Feb 22, 2022, 15:46 IST
കുവൈത് സിറ്റി: (kasargodvartha.com 22.02.2022) പാര്‍ക് ചെയ്ത കാറിനുള്ളില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കുവൈതില്‍ ഹവല്ലി ഗവര്‍ണറേറ്റിലാണ് സംഭവം. മരിച്ചത് കുവൈത് സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞതായി റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു. കാറിനുള്ളില്‍ യുവാവ് ഉറങ്ങുകയാണെന്നാണ് മൃതദേഹം ശ്രദ്ധയില്‍പെട്ടവര്‍ ആദ്യം വിചാരിച്ചത്. തുടര്‍ന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
ഉടന്‍ ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്തെത്തി മൃതദേഹം വിശദ പരിശോധനകള്‍ക്കായി ഫോറന്‍സിക് വിഭാഗത്തിന് കൈമാറി. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
ഉടന്‍ ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്തെത്തി മൃതദേഹം വിശദ പരിശോധനകള്‍ക്കായി ഫോറന്‍സിക് വിഭാഗത്തിന് കൈമാറി. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
Keywords: Kuwait City, News, Kuwait, Top-Headlines, Gulf, World, Car, Death, Case, Dead body of Kuwaiti citizen found in a vehicle.