ബഹ്‌റൈന്‍-മംഗലാപുരം എയര്‍ ഇന്ത്യാ എക്‌സ്പ്രസ് ഒരു ദിവസം വൈകിയിട്ടും പുറപ്പെട്ടില്ല
Dec 18, 2014, 23:44 IST
മനാമ:(www.kasargodvartha.com 18.12.2014) ബഹ്‌റൈനില്‍ നിന്നും മംഗലാപുരത്തേക്ക് പുറപ്പെടേണ്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഒരു ദിവസം കഴിഞ്ഞിട്ടും പുറപ്പെട്ടില്ല. ഇതുമൂലം യാത്രക്കാര്‍ ദുരിദത്തിലായി. ബുധനാഴ്ച ബഹ്‌റൈന്‍ സമയം രാത്രി 9.30ന് പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് അധികൃതരുടെ അനാസ്ഥമൂലം ഒരു ദിവസം വൈകിയത്.
Also Read:
അസ്‌ന തുള്ളിച്ചാടി നടക്കുമ്പോഴും അബ്ദുല്ലയുടെ മനസ്സില്‍ കനലെരിയുന്നു, ഭാര്യയെ ചികിത്സിക്കാന്‍ ആരു സഹായിക്കും?
Keywords: Manama, Bahrain, Airport, Protest, complaint, Gulf, Bahrain-Mangalore India express Flight delayed
Advertisement:
സാങ്കേതിക കാരണം പറഞ്ഞാണ് ഫ്ലൈറ്റ് വൈകുന്നത്. ബുധനാഴ്ച യാത്ര റദ്ധാക്കിയ ഫ്ലൈറ്റ് വ്യാഴാഴ്ച രാവിലെ 9.30ന് പുറപ്പെടുമെന്ന് അറിയിച്ച് അക്കമഡേറ്റ് ചെയ്ത യാത്രക്കാരെ വ്യാഴാഴ്ച രാവിലെ 8.30 മണിയോടെ എയര്‍പോര്‍ട്ടിലെത്തിച്ചെങ്കിലും 12.30ന് ശേഷവും യാത്രപുറപ്പെട്ടില്ല. IX 890 എയര്‍ ഇന്ത്യ എക്‌സ്പ്രസാണ് പുറപ്പെടാന്‍ വൈകുന്നത്. യാത്രക്കാര്‍ക്ക് തലേദിവസം ഫ്ലൈറ്റ് രണ്ട് ദിവസം ലേറ്റാണെന്നുള്ള മെസേജ് ലഭിച്ചിരുന്നു. എന്നാല്‍ സാങ്കേതിക തകരാര്‍ നേരത്തെ മനസ്സിലാക്കിയിട്ടും തകരാര്‍ പരിഹരിക്കാതെ അധികൃതര്‍ ഉദാസീനത കാട്ടിയെന്നാണ് യാത്രക്കാര്‍ പറയുന്നത്.
ഫ്ലൈറ്റ് എപ്പോള്‍ പുറപ്പെടുമെന്ന കാര്യത്തില്‍ ആര്‍ക്കും ഒരു വ്യക്തതയുമില്ല. ഗള്‍ഫ് രാജ്യമായതിനാല്‍ ഇതിന്റെ പേരില്‍ പ്രതിഷേധം ഉയര്‍ത്താനോ മറ്റും കഴിയാത്ത അവസ്ഥയിലാണ് യാത്രക്കാര്‍. മംഗലാപുരം, കാസര്‍കോട് ഭാഗത്തുനിന്നുള്ളവരാണ് ഈ ഫ്ലൈറ്റില്‍ യാത്രചെയ്യേണ്ടവരില്‍ ഭൂരിഭാഗവും.
അസ്‌ന തുള്ളിച്ചാടി നടക്കുമ്പോഴും അബ്ദുല്ലയുടെ മനസ്സില്‍ കനലെരിയുന്നു, ഭാര്യയെ ചികിത്സിക്കാന്‍ ആരു സഹായിക്കും?
Keywords: Manama, Bahrain, Airport, Protest, complaint, Gulf, Bahrain-Mangalore India express Flight delayed
Advertisement: