ഫുട്‌ബോളിനെ സ്‌നേഹിക്കുന്ന കാസര്‍കോട്ടെ നാല് യുവാക്കള്‍ ലോകകപ്പ് കാണാനായി റഷ്യയിലെത്തി
Jun 19, 2018, 18:11 IST
ദോഹ: (www.kasargodvartha.com 19.06.2018) ഫുട്‌ബോളിനെ സ്‌നേഹിക്കുന്ന കാസര്‍കോട്ടെ നാല് യുവാക്കള്‍ ലോകകപ്പ് കാണാനായി ഖത്തറില്‍ നിന്നും റഷ്യയിലെത്തി. ചെമ്മനാട് പഞ്ചായത്തിലെ കട്ടക്കാല്‍ പാട്ന ക്ലബ്ബ് പ്രവര്‍ത്തകരായ ഹനീഫ്, റാസിഖ്, സമീര്‍, കോളിയടുക്കത്തെ ത്വാഹ എന്നിവരാണ് കളിയോടുള്ള ആരാധന നെഞ്ചിലേറ്റി കളി നേരിട്ട് കാണാനായി റഷ്യയിലെത്തിയത്.
അടുത്ത ദിവസം നടക്കുന്ന പോര്‍ചുഗല്‍- മൊറോക്കോ മത്സരം നേരില്‍ കാണാന്‍ കാത്തിരിക്കുകയാണ് യുവാക്കള്‍. പോര്‍ച്ചുഗലിന്റെ മിന്നും റൊണാള്‍ഡോയുള്ള കട്ട സപ്പോര്‍ട്ടാണ് ഇവരെ റഷ്യയിലെത്തിച്ചത്. ഹനീഫിനാണ് ഇതില്‍ കൂടുതല്‍ പോര്‍ചുഗല്‍ പ്രേമം. ജോലിത്തിരക്ക് കാരണം അവധി കിട്ടാന്‍ വളരെ കഷ്ടപ്പെട്ടതായും കുറേ കാലമായുള്ള ആഗ്രഹമാണ് പൂവണിയാന്‍ പോകുന്നതെന്നും ഇവര്‍ പറയുന്നു.
Keywords: Kasaragod, Kerala, news, Top-Headlines, Gulf, Doha, Football, 4 Youths from Kasaragod to Russia for watching Fifa World Cup Live
< !- START disable copy paste -->