കാഞ്ഞങ്ങാട് നഗരസഭ 20 വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ് വിതരണം ചെയ്തു
Jun 25, 2021, 18:05 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 25.06.2021) നഗരസഭ ജനകീയാസൂത്രണ പദ്ധതിയില്‍ ആറ് ലക്ഷം രൂപ വകയിരുത്തി പട്ടികജാതി വിഭാഗത്തിലെ 20 വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ് വിതരണം ചെയ്തു.
ചെയര്‍പേഴ്‌സണ്‍ കെ വി സുജാത ടീചെര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് ചെയര്‍മാന്‍ ബില്‍ടെക് അബ്ദുല്ല അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി ചെയര്‍മാന്മാരായ പി അഹ്‌മദ് അലി, കെ വി മായാകുമാരി, കൗണ്‍സിലര്‍ വി വി രമേശന്‍, അബ്ദുര്‍ റഹ്‌മാന്‍, സി കെ അശ്റഫ്, റസിയ കാഞ്ഞങ്ങാട്, ബ്ലോക് പട്ടികജാതി വികസന ഓഫീസര്‍ പി മിനി സംബന്ധിച്ചു.
Keywords: Kerala, news, Kanhangad-Municipality, kasaragod, Laptop, inauguration, Kanhangad municipality distributed laptops to 20 students.
< !- START disable copy paste --> Keywords: Kerala, news, Kanhangad-Municipality, kasaragod, Laptop, inauguration, Kanhangad municipality distributed laptops to 20 students.