വ്യാജ മണല്‍പാസ്: മൂന്നംഗസംഘം ചെറുപുഴയില്‍ പിടിയില്‍
Jun 2, 2016, 10:30 IST
ചെറുപുഴ: (www.kasargodvartha.com 02.06.2016) കാസര്‍കോട്ടെ അംഗീകൃത കടവിലെ തൊഴിലാളി സഹകരണ സംഘത്തിന്റെ രേഖകള്‍ വ്യാജമായി നിര്‍മ്മിച്ച് മണല്‍ കടത്തുകയായിരുന്ന മൂന്നംഗ സംഘത്തെ ചെറുപുഴ പോലീസ് പിടികൂടി. മണല്‍ കടത്താനുപയോഗിച്ച ലോറിയുടെ ഡ്രൈവര്‍ പ്രാപ്പൊയില്‍ സ്വദേശി സിവി റംഷാദ് (30), ഐടി വിദ്യാര്‍ഥിയായ വെങ്ങാട്ടെ മുഹമ്മദ് സമീല്‍ (19), കമ്പ്യൂട്ടര്‍ സ്ഥാപനത്തിലെ ജീവനക്കാരന്‍ വയക്കരയിലെ നിഷാദ്(26)എന്നിവരെയാണ് ചെറുപുഴ എസ് ഐ കെവി സ്മിതേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
കാസര്‍കോട്ടെ അംഗീകൃത കടവിലെ തൊഴിലാളി സഹകരണ സംഘത്തിന്റെ സീലുകളും രസീതുകളും പാസും വ്യാജമായി നിര്‍മ്മിച്ചാണ് ഏറെകാലമായി ഈ സംഘം മണല്‍ കടത്തിയിരുന്നത്. ഇവരുടെ നീക്കങ്ങള്‍ ഒരാഴ്ചയോളമായി പോലീസ് നിരീക്ഷിച്ചുവരികയായിരുന്നു.
മണല്‍ പാസുകളുടെ വ്യാജപ്രിന്റുകള്‍ എടുക്കാന്‍ ഉപയോഗിച്ച ലാപ് ടോപ്പ്, പ്രിന്റര്‍, പ്രിന്റിംഗ് പേപ്പറുകള്‍, സീലുകള്‍ എന്നിവയും ഇവരില്‍ നിന്ന് പോലീസ് പിടിച്ചെടുത്തു. വളരെ തന്ത്രപരമായാണ് സംഘം വ്യാജ പാസുകള്‍ നിര്‍മ്മിച്ച് മണല്‍ കടത്തിയിരുന്നത്. ഒറിജിനല്‍ മണല്‍പാസിന്റെ ഹോളോഗ്രാം മുദ്ര പറിച്ചെടുത്ത് വ്യാജ പാസ്സില്‍ ഒട്ടിച്ചിരുന്നതിനാല്‍ പെട്ടെന്ന് ഇത് വ്യാജമാണെന്ന് മനസിലാക്കാന്‍ കഴിയുമായിരുന്നില്ല.
തുടര്‍ച്ചയായി മണല്‍ പാസ് പോലീസിനെ കാണിച്ച് മണല്‍ കടത്തിയതിനാല്‍ പോലീസിന് സംശയം ഉയരുകയായിരുന്നു. തുടര്‍ന്നാണ് ഇവരെ പോലീസ് നിരീക്ഷിക്കുകയും കുടുക്കുകയും ചെയ്തത്.

Keywords: Kasaragod, Illegal sand, Lorry, Laptop, Police, Doubt, Arrest, Seal, Computer Institution, Printer, Driver.