city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

21 കമ്പ്യൂട്ടര്‍, 13 ക്യാമറ, നിരവധി ലാപ്‌ടോപ്പുകള്‍; ഹൈടെക് മോഷ്ടാവ് അറസ്റ്റില്‍

കാസര്‍കോട്: (www.kasargodvartha.com 06.06.2014) 21 കമ്പ്യൂട്ടറും 13 ക്യാമറയും നിരവധി ലാപ്‌ടോപ്പുകളുമായി ഹൈടെക് മോഷ്ടാവിനെ ഡി.വൈ.എസ്.പി ടി.പി രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു. ബദിയടുക്ക നടുവയലിലെ റബ്ബാനി മന്‍സിലില്‍ അബ്ദുല്‍ അസീസ് (31) നെയാണ് തൊണ്ടി മുതലുകളുമായി പോലീസ് അറസ്റ്റ് ചെയ്തത്.

ഗോവ, മുബൈ, മംഗലാപുരം തുടങ്ങി മെട്രോ നഗരങ്ങളില്‍ നിന്ന് പോലും കവര്‍ച്ച നടത്തിയ അബ്ദുല്‍ അസീസിനെ മൊബൈല്‍ ഫോണ്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മംഗാലപുരത്ത് വെച്ച് പിടികൂടിയത്.

കാസര്‍കോട്, എടനീര്‍, ചെര്‍ക്കള സ്‌കൂളുകളില്‍ നിന്നും കമ്പ്യൂട്ടര്‍ മോഷ്ടിച്ചതായി അറസ്റ്റിലായ അസീസ് പോലീസിനോട് സമ്മതിച്ചു. കാസര്‍കോട് പ്രസ്‌ക്ലബ്ബ് ജംഗ്ഷനിലെ കണ്‍സ്ട്രക്ഷന്‍ സ്ഥാപനത്തില്‍ നിന്നും കമ്പ്യൂട്ടര്‍ മോഷ്ടിച്ചാതയും പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞു.

ഡി.വൈ.എസ്.പി യുടെ സ്‌ക്വാഡില്‍പെട്ട പ്രദീപ് ചവറ, സുനില്‍ അബ്രഹാം, സി.ബി സാജു, സമീഷ് സിറിയക് എന്നിവര്‍ ചേര്‍ന്നാണ് ഡി.വൈ.എസ്.പി യുടെ നിര്‍ദ്ദേശപ്രകാരം പ്രതിയെ അറസ്റ്റ് ചെയ്തത്. ഇലക്ട്രോണിക്‌സ് സാധനങ്ങള്‍ മോഷ്ടിക്കാന്‍ അതിവിദഗ്ദനാണ് അസീസ് എന്ന് പോലീസ് പറഞ്ഞു.


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.


21 കമ്പ്യൂട്ടര്‍, 13 ക്യാമറ, നിരവധി ലാപ്‌ടോപ്പുകള്‍; ഹൈടെക് മോഷ്ടാവ് അറസ്റ്റില്‍


Also Read:
അവിഹിത മാര്‍ഗത്തിലുണ്ടായ ചോരക്കുഞ്ഞിനെ ശിശുഭവനില്‍ ഏല്‍പിക്കാനെത്തിയ കമിതാക്കള്‍ പിടിയില്‍

Keywords: Kasaragod, Thieves, Robbery, Laptop, Computer, DYSP, Police, arrest, Thief arrested with computers and cameras

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia