പൂട്ടിയിട്ട വീട്ടില്‍ നിന്ന് ലാപ്ടോപ്പും പാസ്പോര്‍ട്ടുകളും കവര്‍ന്നു
Dec 23, 2012, 15:11 IST
കാഞ്ഞങ്ങാട്: ചിത്താരിയില്‍ പൂട്ടിയിട്ട വീട്ടില്‍ നിന്ന് ലാപടോപ്പും പാസ്പോര്ട്ടുകള് ഉള്‍പ്പെടെയുള്ള രേഖകള്‍ കവര്‍ന്നു. ടി.എ.സുബൈദയുടെ വീട്ടില്‍ ശനിയാഴ്ച പകലാണ് കവര്‍ച്ച.
അലമാരയില്‍ സൂക്ഷിച്ചതായിരുന്നു ലാപ്ടോപ്പും നാല് പാസ്പോര്‍ട്ടുകളും മറ്റ് രേഖകളും. മുന്‍വശത്തെ വാതില്‍ തുറന്നാണ് മോഷ്ടാക്കള്‍ അകത്ത് കടന്നത്. സുബൈദയുടെ സഹോദരന് സുബൈര്‍ നല്കിയ പരാതിയില്‍ ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Keywords: Laptop, Passport, Cash, Robbery, House, Kanhangad, Kasaragod, Kerala, Malayalam news