city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ട്രെയിന്‍ യാത്രക്കിടെ നീലേശ്വരം സ്വദേശിയെ മയക്കി കിടത്തി ലാപ്‌ടോപ്പും, മൊബൈലും, 12,000 രൂപയും കൊള്ളയടിച്ചു

നീലേശ്വരം: (www.kasargodvartha.com 02.04.2016) ട്രെയിന്‍ യാത്രക്കിടെ നീലേശ്വരം സ്വദേശിയെ മയക്കി കിടത്തി ലാപ്‌ടോപ്പും, മൊബൈല്‍ ഫോണും എ ടി എം കാര്‍ഡു മറ്റും അടങ്ങുന്ന മൂന്ന് ബാഗുകളും 12,000 രൂപയും കൊള്ളയടിച്ചു. നീലേശ്വരം പട്ടേനയിലെ എന്‍ ശശിധരന്‍ നായര്‍ (48) ആണ് കൊള്ളയ്ക്ക് ഇരയായത്. ഗുജറാത്തിലെ പോര്‍ബന്തറില്‍ നിന്നും കൊച്ചുവേളിയിലേക്ക് പോകുന്ന എക്‌സ്പ്രസ് ട്രെയിനിലാണ് സംഭവം. ശനിയാഴ്ച പുലര്‍ച്ചെയാണ് ട്രെയിന്‍ കണ്ണൂരിലെത്തേണ്ടിയിരുന്നത്. എന്നാല്‍ മണിക്കൂറുകള്‍ വൈകിയാണ് ട്രെയിന്‍ എത്തിയത്.

സൂറത്തില്‍ സ്വകാര്യ തുണിമില്‍ കമ്പനിയിലെ മാനേജറാണ് ശശിധരന്‍ നായര്‍. വിഷു അവധിക്ക് നാട്ടിലേക്ക് വരികയായിരുന്നു അദ്ദേഹം. റിസര്‍വേഷന്‍ കിട്ടാത്തതിനാല്‍ ജനറല്‍ കമ്പാര്‍ട്ട്‌മെന്റിലായിരുന്നു യാത്ര ചെയ്തിരുന്നത്. വെള്ളിയാഴ്ച രാത്രി ഉറങ്ങിയതായിരുന്നു ശശിധരന്‍ നായര്‍. എന്നാല്‍ അജ്ഞാതര്‍ മയക്കു പൊടി വിതറിയതിനാല്‍ കണ്ണൂരിലെത്തിയപ്പോഴാണ് മയക്കം വിട്ടൊഴിഞ്ഞത്. തുടര്‍ന്ന് നോക്കിയപ്പോഴാണ് ലാപ്‌ടോപ്പും, മൊബൈല്‍ ഫോണും, എ ടി എം കാര്‍ഡും, പണവും മറ്റും കവര്‍ച്ച ചെയ്തതായി ശ്രദ്ധയില്‍ പെട്ടത്.

പാന്റ്‌സിന്റെ ഉള്‍പോക്കറ്റില്‍ വെച്ചിരുന്ന 12,000 രൂപ പോക്കറ്റ് മുറിച്ചെടുത്താണ് കവര്‍ച്ച ചെയ്തത്. അവശ നിലയിലായിരുന്ന ശശിധരന്‍ നായര്‍ മറ്റു യാത്രക്കാരുടെ സഹായത്തോടെ കണ്ണൂര്‍ സ്‌റ്റേഷനില്‍ ഇറങ്ങി റെയില്‍വെ അധികൃതര്‍ക്ക് പരാതി നല്‍കി. പിന്നീട് നീലേശ്വരം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.

റെയില്‍വെ പോലീസെത്തി ശശിധരന്‍ നായരില്‍ നിന്നും വിശദമായ മൊഴി രേഖപ്പെടുത്തി അന്വേഷണം ആരംഭിച്ചു.

ട്രെയിന്‍ യാത്രക്കിടെ നീലേശ്വരം സ്വദേശിയെ മയക്കി കിടത്തി ലാപ്‌ടോപ്പും, മൊബൈലും, 12,000 രൂപയും കൊള്ളയടിച്ചു

Keywords : Nileshwaram, Train, kasaragod, Kanhangad, complaint, Investigation, Laptop, mobile, Robbery, Shashidaran Nair, Laptop, Mobile Phone and Cash stolen from Nileshwaram native. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia