മഞ്ചേശ്വരത്ത് അപകടത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളുടെ ലാപ്‌ടോപ്പുകളും മൊബൈല്‍ഫോണുകളും രക്ഷാപ്രവര്‍ത്തനത്തിനിടെ കടത്തി
Jun 3, 2016, 16:43 IST
കാസര്‍കോട്: (www.kasargodvartha.com 03.06.2016) വിനോദയാത്ര പുറപ്പെട്ട കാര്‍ മഞ്ചേശ്വരം കുഞ്ചത്തൂരില്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് രണ്ടു വിദ്യാര്‍ത്ഥികള്‍ മരണപെടുകയും ആറു പേര്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ മനുഷ്യത്വവിരുദ്ധമായ ചെയ്തികളെക്കുറിച്ചുള്ള വിവരവും പുറത്തുവന്നു.
അപകടത്തില്‍പെട്ട വിദ്യാര്‍ത്ഥികളുടെ മൂന്നു ലാപ്‌ടോപ്, 11മൊബൈല്‍ ഫോണുകള്‍, എട്ടു പേരുടെ പഴ്‌സുകള്‍, എട്ടു ബാഗുകള്‍, അരലക്ഷത്തോളം രൂപ എന്നിവ രക്ഷാപ്രവര്‍ത്തനത്തിനിടെ കവര്‍ച്ച ചെയ്തു. വിദ്യാര്‍ത്ഥികളുടെ മൂന്നു ബാഗുകള്‍ മഞ്ചേശ്വരം പോലീസിന് അപകട സ്ഥലത്ത് നിന്നും ലഭിച്ചിരുന്നു. ബാക്കിയുള്ളവ കൊള്ളയടിക്കുകയായിരുന്നു.
വ്യാഴാഴ്ച രാവിലെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. കുഞ്ചത്തൂര്‍ മാസ്‌കോ ഹാളിന് സമീപമെത്തിയപ്പോള്‍ കാറിന്റെ നിയന്ത്രണം വിടുകയും റോഡരികിലെ മരത്തിലിടിച്ച് മറിയുകയുമായിരുന്നു. വിവരമറിഞ്ഞെത്തിയ മഞ്ചേശ്വരം പോലീസും നാട്ടുകാരും കാറില്‍ നിന്ന് യുവാക്കളെ പുറത്തെടുക്കുകയുമായിരുന്നു. ഇതുവഴി കടന്നുപോകുന്ന യാത്രക്കാർ ഉൾപ്പെടെ നിരവധിപേർ ഇവിടെ തടിച്ചുകൂടുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് കവര്‍ച്ച നടന്നത്.
പാലക്കാട്, കൊല്ലം, കൊച്ചി എന്നിവിടങ്ങളിലേക്ക് നാല് ദിവസത്തെ വിനോദസഞ്ചാരത്തിനാണ് യാത്ര പുറപ്പെട്ട വിദ്യാര്‍ത്ഥികള്‍ പദ്ധതിയിട്ടിരുന്നത്. യാത്ര ആരംഭിച്ച ഉടനെയായിരുന്നു അപകടം നടന്നത്. രണ്ടു വിദ്യാര്‍ത്ഥികള്‍ മരണപ്പെടുകയും ആറുപേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. അപകട സ്ഥലത്ത് നടന്ന മോഷണം സംബന്ധിച്ച് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കാനൊരുങ്ങുകയാണ്.

Keywords: Kasaragod, Manjeshwaram, Laptop, Students, Thursday, Kunjathur, Police, Accident, Information, Masco Hall, Mobile Phone.