ട്രെയിനില്‍ യാത്രക്കാരന്റെ ലാപ്‌ടോപ്പും ബാഗും മോഷ്ടിച്ച 2 പേര്‍ അറസ്റ്റില്‍
Feb 7, 2013, 12:48 IST
Nihal |
വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെ ചെന്നൈയില്‍ നിന്നും മംഗലാപുരത്തേക്ക് പോവുകയായിരുന്ന ചെന്നൈ-മംഗലാപുരം എക്‌സ്പ്രസില്‍ നിന്നാണ് ബീഹാര്‍ സ്വദേശിയും കോണ്‍ട്രാക്ടറുമായ ധനഞ്ജയകുമാറിന്റെ ലാപ്‌ടോപ്പും രേഖകളും വസ്ത്രങ്ങളുമടങ്ങുന്ന ബാഗുമായി രണ്ട് പേര്‍ കടന്നുകളയാന്‍ ശ്രമിച്ചത്.
Rafeeque |
ഉടുപ്പി ബൈന്തൂര്‍ സ്വദേശികളായ മുഹമ്മദ് നിഹാല്‍ (19), മുഹമ്മദ് റഫീഖ് (22) എന്നിവരെയാണ് പിടികൂടിയത്. ട്രെയിന്‍ കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനില്‍ എത്തുന്നതിന് തൊട്ടുമുമ്പ് ട്രെയിന്റെ വേഗത കുറഞ്ഞപ്പോഴാണ് ലാപ്‌ടോപ്പും ബാഗുമെടുത്ത് പ്രതികള്‍ പ്ലാറ്റ്‌ഫോമിലേക്ക് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചത്. ബീഹാര്‍ സ്വദേശിയും മറ്റു യാത്രക്കാരും ബഹളംവെച്ചപ്പോള്‍ പ്ലാറ്റ്‌ഫോമില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന റെയില്‍വേ പോലീസും മറ്റുയാത്രക്കാരും ചേര്‍ന്ന് പ്രതികളെ പിന്തുടര്‍ന്ന് കീഴ്‌പ്പെടുത്തുകയായിരുന്നു.
തീവണ്ടിയില്‍ സ്ഥിരമായി മോഷണം നടത്തുന്നവരാണ് പ്രതികളെന്ന് പോലീസ് സംശയിക്കുന്നു. ഇവരെ വിശദമായി ചോദ്യംചെയ്തുവരികയാണ്. പ്രതികളെ വൈകിട്ടോടെ കോടതിയില്‍ ഹാജരാക്കും.
Keywords: Robbery, Police, Arrest, Kasaragod, Train, Laptop, Court, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, Laptop, Bag, Bihar Native, Nihal, Rafeeque.