city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Red carpet | വിവസ്ത്രയായി കാനിലെ റെഡ് കാര്‍പെറ്റില്‍ യുവതിയുടെ അപ്രതീക്ഷിത എന്‍ട്രി; അടിവസ്ത്രം മാത്രം ധരിച്ചെത്തി കാമറയ്ക്ക് മുമ്പില്‍ പോസ് ചെയ്തു; ഞെട്ടിത്തരിച്ച് വേദി; പ്രകോപനത്തിന് കാരണമുണ്ട്

കാന്‍സ്: (www.kasargodvartha.com) ലോകം മുഴുവന്‍ 75-ാം കാന്‍ ചലച്ചിത്രമേളയിലേക്ക് ഉറ്റുനോക്കുമ്പോള്‍ സാക്ഷ്യം വഹിച്ചത് അപ്രതീക്ഷിത സംഭവത്തിന്. ലോക സിനിമ ഒന്നടങ്കം കാന്‍ വേദിയില്‍ അണിനിരന്നപ്പോള്‍ വിവസ്ത്രയായി കാനിലെ റെഡ് കാര്‍പെറ്റില്‍ യുവതിയുടെ അപ്രതീക്ഷിത എന്‍ട്രി.

സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടുന്നതിന് മുമ്പുതന്നെ അടിവസ്ത്രം മാത്രം ധരിച്ചെത്തി കാമറയ്ക്ക് മുമ്പില്‍ ഇവര്‍ പോസ് ചെയ്തു. എല്ലാം കണ്ട് ഞെട്ടിത്തരിച്ച് വേദി.

Red carpet | വിവസ്ത്രയായി കാനിലെ റെഡ് കാര്‍പെറ്റില്‍ യുവതിയുടെ അപ്രതീക്ഷിത എന്‍ട്രി; അടിവസ്ത്രം മാത്രം ധരിച്ചെത്തി കാമറയ്ക്ക് മുമ്പില്‍ പോസ് ചെയ്തു; ഞെട്ടിത്തരിച്ച് വേദി; പ്രകോപനത്തിന് കാരണമുണ്ട്

സംഭവം കണ്ട് ഓടിയെത്തിയ സുരക്ഷാ ജീവനക്കാര്‍ ഇവരെ കറുത്ത കോട്ട് ധരിപ്പിക്കുകയും വേദിക്ക് പുറത്തേക്ക് കൊണ്ടുപോവുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങള്‍ റാഡികല്‍ ഫെമിനിസ്റ്റ് ഗ്രൂപായ സ്‌കം അവരുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പങ്കുവെച്ചിട്ടുണ്ട്.

സുരക്ഷാ ജീവനക്കാര്‍ പ്രതിഷേധക്കാരിയെ പുറത്തേക്ക് കൊണ്ടുപോവുന്നതും ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചവരെ തടയുന്നതും വീഡിയോയില്‍ കാണാം. വലിയ താരങ്ങളും രാഷ്ട്രീയ നേതാക്കളുമെല്ലാം എത്തുന്ന വേദിയില്‍ നടന്ന സുരക്ഷ വീഴ്ച വലിയ ചര്‍ചയായിരിക്കുകയാണ്.

യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തിനും റഷ്യന്‍ സൈന്യം നടത്തുന്ന ലൈംഗിക അതിക്രമങ്ങള്‍ക്കുമെതിരെ പ്രതിഷേധിച്ചാണ് യുവതി കാന്‍ വേദിയില്‍ എത്തിയത്. ഇദ്രിസ് എല്‍ബയെ നായകനാക്കി ജോര്‍ജ് മിലര്‍ സംവിധാനം ചെയ്ത ത്രീ തൗസന്‍ഡ് ഇയേഴ്‌സ് ഓഫ് ലോങ്ങിങ് എന്ന ചിത്രത്തിന്റെ റെഡ് കാര്‍പറ്റ് ചടങ്ങ് നടക്കുന്നതിനിടെയാണ് എല്ലാവരേയും അമ്പരപ്പിച്ച് യുവതിയുടെ പ്രവേശനം.

അജ്ഞാതയായ ഒരു സ്ത്രീ വേദിയിലേക്ക് ഓടിവരികയും വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി കാമറയ്ക്കു മുന്നില്‍ നിന്ന് ആര്‍ത്തലച്ചു കരയുകയുമായിരുന്നു. അവരുടെ ശരീരത്തില്‍ യുക്രൈനിന്റെ കൊടി പെയിന്റ് ചെയ്തിരുന്നു. ഞങ്ങളെ ബലാത്സംഗം ചെയ്യുന്നത് നിര്‍ത്തൂ എന്ന് ഇവരുടെ ദേഹത്ത് എഴുതിയിരുന്നു. സംഭവം കാനിലെ പരേഡിനെ അല്‍പസമയം തടസപ്പെടുത്തി.

റഷ്യന്‍ സംഘം കീഴടക്കിയ പ്രദേശങ്ങളില്‍ നൂറുകണക്കിന് ബലാത്സംഗങ്ങളാണ് നടക്കുന്നതെന്നും ചെറിയ കുഞ്ഞുങ്ങള്‍ക്ക് നേരെ പോലും ലൈംഗികാതിക്രമം നടത്തുകയാണെന്നും ഉള്ള റിപോര്‍ട് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചതായി കഴിഞ്ഞ മാസം യുക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കി പറഞ്ഞിരുന്നു.

മുന്‍ നടന്‍ കൂടിയായ സെലന്‍സ്‌കി, കാന്‍ ഫെസ്റ്റിവെലില്‍ യുക്രൈനിന് വേണ്ടി സഹായാഭ്യര്‍ഥന നടത്തിക്കൊണ്ട് വീഡിയോ സന്ദേശവും നല്‍കിയിരുന്നു. കാന്‍ ഫെസ്റ്റിവെലിന്റെ പ്രധാന ആശയമായി റഷ്യ - യുക്രൈന്‍ യുദ്ധവും ഇടം പിടിച്ചിട്ടുണ്ട്.

റഷ്യന്‍ സൈന്യം കഴിഞ്ഞ മാസം കൊലപ്പെടുത്തിയ ലിത്വാനിയന്‍ സംവിധായകന്‍ മന്‍താസ് ക്വേദരാവിഷ്യസ് തയാറാക്കിയ മരിയോ പൊലീസ് 2 എന്ന ഡോക്യുമെന്ററിയുടെ പ്രത്യേക പ്രദര്‍ശനവും കാനില്‍ നടന്നു.'

Keywords: 'Stop molesting us': Woman Dress less on Cannes red carpet to protest against sexual violence in Ukraine, News, Cinema, Top-Headlines, World, Video.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia