ജോജു ജോര്‍ജ്, പൃഥ്വിരാജ് സുകുമാരന്‍ എന്നിവര്‍ക്കൊപ്പം ഷീലു എബ്രഹാം മുഖ്യ വേഷത്തില്‍ എത്തുന്ന 'സ്റ്റാര്‍'; ട്രെയിലര്‍ പുറത്തിറങ്ങി
കൊച്ചി: (www.kasargodvartha.com 04.04.2021) ജോജു ജോര്‍ജ്, പൃഥ്വിരാജ് സുകുമാരന്‍ എന്നിവര്‍ക്കൊപ്പം ഷീലു എബ്രഹാം മുഖ്യ വേഷത്തില്‍ എത്തുന്ന 'സ്റ്റാര്‍' ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. അബാം മൂവിസിന്റെ ബാനറില്‍ അബ്രഹാം മാത്യു ആണ് ചിത്രം നിര്‍മിക്കുന്നത്. പൈപ്പിന്‍ ചുവട്ടിലെ പ്രണയം എന്ന ചിത്രത്തിനു ശേഷം ഡോമിന്‍ ഡിസില്‍വ സംവിധാനം ചെയ്യുന്ന 'സ്റ്റാര്‍' ഏപ്രില്‍ ഒമ്പതിന് തീയേറ്ററില്‍ റിലീസ് ചെയ്യും. ഈ ചിത്രം വിശ്വാസങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ളതാണെന്നാണ് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാകുന്നത്.
സാനിയ ബാബു, ബേബി ശ്രീലക്ഷ്മി, ഗായത്രി അശോക്, തന്‍മയ് മിഥുന്‍, ജാഫര്‍ ഇടുക്കി, സബിത, ഷൈനി സാറ, രാജേഷ്ജി, സുബലക്ഷ്മി അമ്മ, സരസ ബാലുശ്ശേരി തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മിസ്റ്ററി ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തിന്റെ രചന നവാഗതനായ സുവിന്‍ എസ് സോമശേഖരന്റെതാണ്. തരുണ്‍ ഭാസ്‌കരനാണ് ഛായാഗ്രഹകന്‍. ലാല്‍ കൃഷ്ണനാണ് ചിത്രസംയോജനം നിര്‍വ്വഹിക്കുന്നത്. എം ജയചന്ദ്രനും രഞ്ജിന്‍ രാജും ചേര്‍ന്നാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണം പകരുന്നത്. ഹരിനാരായണന്റേതാണ് വരികള്‍.
ബാദുഷ പ്രൊജക്ട് ഡിസൈനര്‍ ആയ ചിത്രത്തില്‍ റിച്ചാര്‍ഡാണ് പ്രൊഡക്ഷന്‍ കണ്ട്രോളര്‍. വില്യം ഫ്രാന്‍സിസാണ് പശ്ചാത്തല സംഗീതം ഒരുക്കുന്നത്. കമര്‍ എടക്കര കലാസംവിധാനവും അരുണ്‍ മനോഹര്‍ വസ്ത്രാലങ്കാരവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ റോഷന്‍ എന്‍ ജി മേകപും അജിത്ത് എം ജോര്‍ജ്ജ് സൗന്‍ഡ് ഡിസൈനും നിര്‍വഹിക്കുന്നു. അമീര്‍ കൊച്ചിന്‍ ഫിനാന്‍സ് കണ്ട്രോളറും സുഹൈല്‍ എം വിനയന്‍ ചീഫ് അസോസിയേറ്റ്‌സുമാണ്. പി ആര്‍ ഒ- പി ശിവപ്രസാദ്, സ്റ്റില്‍സ്- അനീഷ് അര്‍ജുന്‍, ഡിസൈന്‍സ്- 7കോം എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.
Keywords: Kochi, News, Kerala, Top-Headlines, Cinema, Entertainment, Video, 'Star' starring Sheelu Abraham with Joju George and Prithviraj Sukumaran; Trailer released