'നിഴലി'ലൂടെ നയന്‍താര വീണ്ടും മലയാളത്തിലേക്ക്; നായകനായി എത്തുന്നു കുഞ്ചാക്കോ ബോബന്‍
കൊച്ചി: (www.kasargodvartha.com 18.10.2020) നിഴല്‍ എന്ന ചിത്രത്തിലൂടെ നയന്‍താര വീണ്ടും മലയാളത്തിലേക്ക്. 'ലവ് ആക്ഷന്‍ ഡ്രാമ'യ്ക്കു ശേഷം നയന്‍താര മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രമാണിത്. ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ നായകനായി എത്തുന്നു. അഞ്ചാംപാതിര എന്ന സൂപ്പര്‍ ഹിറ്റ് ത്രില്ലറിന് ശേഷം കുഞ്ചാക്കോ ബോബന്‍ അഭിനയിക്കുന്ന ത്രില്ലറാണ് നിഴല്‍. സംസ്ഥാന അവാര്‍ഡ് ജേതാവായിട്ടുള്ള എഡിറ്റര്‍ അപ്പു എന്‍ ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
തിരക്കഥ എഴുതുന്നത് സഞ്ജീവ് ആണ്. ദീപക് ഡി മേനോന്‍ ഛായാഗ്രഹണം. സൂരജ് എസ്. കുറുപ്പിന്റേതാണ് സംഗീതം. അപ്പു ഭട്ടതിരിയും അരുണ്‍ ലാലുമാണ് എഡിറ്റിംഗ്. ആന്റോ ജോസഫ് ഫിലിം കമ്പനിക്കൊപ്പം അഭിജിത് എം പിള്ള, ബാദുഷ, ഫെല്ലിനി ടി പി, ഗണേഷ് ജോസ് എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. ത്രില്ലര്‍ സ്വഭാവമുള്ള സിനിമയാണിത്.
Keywords: Kochi, news, Kerala, Top-Headlines, Cinema, Entertainment, Actor, Nayanthara to star opposite Kunchacko Boban in Nizhal