New Movie | ഹൃത്വിക് റോഷന്റെ 'ഫൈറ്ററി'നായി ഇനിയും കാത്തിരിക്കണം; പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു
മുംബൈ: (www.kasargodvartha.com) ഹൃത്വിക് റോഷനെ നായകനായി എത്തുന്ന 'ഫൈറ്റര്‍' എന്ന ചിത്രത്തിന്റെ റിലീസ് തീയതി നീട്ടി. അടുത്ത വര്‍ഷം സെപ്തംബറില്‍ ചിത്രം റിലീസ് ചെയ്യുമെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാലിപ്പോള്‍ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ്. 'ഫൈറ്റര്‍' 2024 ജനുവരി 25നാണ് റിലീസ് ചെയ്യുക എന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.
സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന 'ഫൈറ്ററി'ല്‍ ദീപിക പദുക്കോണ്‍ ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. എയര്‍ഫോഴ്‌സ് പൈലറ്റുമാരായിട്ടാണ് ചിത്രത്തില്‍ ഹൃത്വിക് റോഷനും ദീപിക പദുക്കോണും അഭിനയിക്കുക. വൈകോം 18 സ്റ്റുഡിയോസ്, മംമ്ത ആനന്ദ്, രാമണ്‍, ചിബ്ബ്, അങ്കു പാണ്ഡെ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്.
അനില്‍ കപൂറും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. അതേസമയം ഹൃത്വിക് റോഷന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് 'വിക്രം വേദ'യാണ്. തമിഴ് പ്രേക്ഷകരെ അമ്പരപ്പിച്ച 'വിക്രം വേദ'യുടെ അതേ പേരിലുള്ള ഹിന്ദി റീമേകിലാണിത്.
Keywords: Mumbai, News, National, Top-Headlines, Cinema, Entertainment, Hrithik Roshan, Deepika Padukone's 'Fighter' to release in January 2024.