പിറന്നാള്‍ ആഘോഷത്തിന് തിളക്കം കൂട്ടാന്‍ 'ലളിതം സുന്ദരം'; ബിജു മേനോന്‍ ചിത്രത്തിന്റെ ഫസ്റ്റ് ലുക് പോസ്റ്റര്‍ പുറത്തിറക്കി
കൊച്ചി: (www.kasargodvartha.com 09.09.2021) നടന്‍ ബിജു മേനോന്റെ ജന്മദിനത്തില്‍ 'ലളിതം സുന്ദരം' ചിത്രത്തിന്റെ ഫസ്റ്റ് ലുക് പോസ്റ്റര്‍ പുറത്തിറക്കി. ബിജു മേനോന്‍-മഞ്ജു വാര്യര്‍ ജോഡി വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ നടന്‍ മമ്മൂട്ടിയാണ് പങ്കുവച്ചത്. മഞ്ജു വാര്യരുടെ സഹോദരനും നടനുമായ മധു വാര്യര്‍ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് ലളിതം സുന്ദരം.
മഞ്ജു വാര്യര്‍ നിര്‍മിക്കുന്ന ആദ്യ കൊമേര്‍ഷ്യല്‍ ചിത്രം കൂടിയായാണിത്. മഞ്ജുവാര്യര്‍ പ്രൊഡക്ഷന്‍സും സെഞ്ച്വറി പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മാണം. പി സുകുമാര്‍ ചിത്രത്തിന്റെ ഛായാഗ്രഹണവും പ്രമോദ് മോഹന്‍ തിരക്കഥയും ഒരുക്കുന്നു.
സൈജു കുറുപ്പ്, സുധീഷ്, അനു മോഹന്‍, രഘുനാഥ് പലേരി, വിനോദ് തോമസ്, സറീന വഹാബ്, ദീപ്തി സതി, ആശാ അരവിന്ദ്, അഞ്ജന അപ്പുക്കുട്ടന്‍, മാസ്റ്റര്‍ ആശ്വിന്‍ വാര്യര്‍, ബേബി തെന്നല്‍ അഭിലാഷ്, തുടങ്ങിയവരും ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
Keywords: Kochi, News, Kerala, Top-Headlines, Cinema, Entertainment, Biju Menon, Actor, First look poster of Biju Menon movie released