city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നടി അക്രമിക്കപ്പെട്ട കേസ്; ദിലീപിന് തിരിച്ചടി, വിചാരണക്ക് വനിതാ ജഡ്ജി; വിചാരണ 9 മാസത്തിനകം പൂര്‍ത്തിയാക്കണമെന്നും ഹൈക്കോടതി

കൊച്ചി:(www.kasargodvartha.com 25/02/2019) നടി അക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് തിരിച്ചടി. വിചാരണക്ക് വനിതാ ജഡ്ജിയെ നിയോഗിക്കണം എന്ന നടിയുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചു. കോടതി മാറ്റരുതെന്നും വനിതാ ജഡ്ജിയെ നിയമിക്കരുതെന്നും കാട്ടി നടന്‍ ദിലീപും മുഖ്യ പ്രതിയായ പള്‍സര്‍ സുനിയും നല്‍കിയ ഹര്‍ജികള്‍ തള്ളിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്.

വിചാരണക്ക് വനിതാ ജഡ്ജിയെ നിയോഗിക്കണം എന്നാവശ്യപ്പെട്ട ഹര്‍ജിയില്‍ കക്ഷി ചേരാന്‍ അനുവദിക്കണം എന്നുകാട്ടി ദിലീപ് സമര്‍പ്പിച്ച ഹര്‍ജി ഇന്ന് ഹൈക്കോടതിയുടെ പരിഗണനയില്‍ എത്തിയിരുന്നു. പീഡിപ്പിക്കപ്പെട്ട ഓരോരുത്തരം കോടതി മാറ്റണം എന്നാവശ്യപ്പെട്ടാല്‍ എന്തു ചെയ്യുമെന്നും കോടതി മാറ്റുന്നത് ശരിയല്ല എന്നും ദിലിപ്പിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.

നടി അക്രമിക്കപ്പെട്ട കേസ്; ദിലീപിന് തിരിച്ചടി, വിചാരണക്ക് വനിതാ ജഡ്ജി; വിചാരണ 9 മാസത്തിനകം പൂര്‍ത്തിയാക്കണമെന്നും ഹൈക്കോടതി


അതേസമയം വിചാരണ നീട്ടിക്കൊണ്ടുപോകാനുള്ള പ്രതികളുടെ തന്ത്രത്തിന്റെ ഭാഗമാണ് ഹര്‍ജികള്‍ എന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ ധരിപ്പിച്ചു. വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കേണ്ടേ എന്ന് ദിലീപിനോട് ആരാഞ്ഞ ജഡ്ജി കോടതി മാറ്റുന്നതിനല്ല വനിതാ ജഡ്ജിയെ നിയോഗിക്കുന്നതിനാണ് ഇര ആവശ്യം ഉന്നയിച്ചിരിക്കുന്നത് എന്ന് വ്യക്തമാക്കുകയായിരുന്നു.

സി ബി ഐ കോടതിയിലെ ജസ്റ്റിസ് ഹണി വര്‍ഗീസിനായിരിക്കും കേസില്‍ വിചാരണക്ക് ചുമതല. കേസില്‍ 9 മാസം കൊണ്ട് വിചാരണ പൂര്‍ത്തിയാക്കണമെന്നും ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kochi, Kerala, High-Court, Top-Headlines, Cinema,Case of actress Dileep faced, women judges trial; The trial court should be completed within 9 months

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia