city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അടച്ചുപൂട്ടാനുള്ള നീക്കത്തിനെതിരെ അണ്‍ എയ്ഡഡ് സ്‌കൂള്‍ അധികൃതര്‍ നിയമ നടപടിക്ക്; ചില നേതാക്കള്‍ കോഴ വാങ്ങി അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ക്കെതിരെ വ്യാജപ്രചരണം നടത്തുന്നുവെന്നും ആക്ഷേപം

കാഞ്ഞങ്ങാട്: (www.kasargodvartha.com 25.05.2017) സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന മികച്ച നിലവാരം പുലര്‍ത്തുന്നവ ഉള്‍പ്പെടെയുള്ള സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചു പൂട്ടാനുള്ള നീക്കത്തിനെതിരെ അണ്‍ എയ്ഡഡ് സ്‌കൂള്‍ അധികൃതര്‍ നിയമ നടപടിയിലേക്ക്. ആയിരകണക്കിന് അധ്യാപകരെയും മെച്ചപ്പെട്ട വിദ്യാഭ്യാസം ലഭിക്കുന്നതിനായി ഇത്തരം സ്ഥാപനങ്ങളെ ആശ്രയിക്കുന്ന വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും പ്രതികൂലമായി ബാധിക്കുന്ന തീരുമാനം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനാണ് അണ്‍ എയ്ഡഡ് സ്‌കൂള്‍ അധികൃതരുടെ തീരുമാനം.

സര്‍ക്കാര്‍ തീരുമാനം പുറത്തുവരുന്നതിന് മുമ്പ് തന്നെ സ്വകാര്യ സ്ഥാപനങ്ങള്‍ക്കെതിരെ നവമാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തി അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമം നടന്നിരുന്നു. അധ്യയന വര്‍ഷം ആരംഭിക്കുന്നതിന് മുന്നോടിയായി സ്വകാര്യ സ്‌കൂളുകളില്‍ പ്രവേശനം നടത്തുന്നതില്‍ നിന്നും രക്ഷിതാക്കളെ പിന്തിരിപ്പിക്കണമെന്ന ഉദ്ദേശത്തോടെയാണ് വാട്‌സാപ്പ് പ്രചാരണം ആരംഭിച്ചത്. രക്ഷിതാക്കളും വിദ്യാര്‍ത്ഥികളിലും ആശയകുഴപ്പം ഉണ്ടാക്കുകയെന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ടായിരുന്നു. ഇക്കാര്യം കോടതിയില്‍ ചോദ്യം ചെയ്യും. ലക്ഷങ്ങള്‍ കോഴ വാങ്ങി നിയമനം നടത്തുന്ന എയ്ഡഡ് സ്‌കൂള്‍ അധികൃതരെ സഹായിക്കുന്നതിനുള്ള ഗൂഢലക്ഷ്യമാണ് സ്‌കൂളുകള്‍ അടച്ചുപൂട്ടാനുള്ള തീരുമാനത്തിന് പിന്നിലെന്നാണ് അണ്‍ എയ്ഡഡ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്.

അടച്ചുപൂട്ടാനുള്ള നീക്കത്തിനെതിരെ അണ്‍ എയ്ഡഡ് സ്‌കൂള്‍ അധികൃതര്‍ നിയമ നടപടിക്ക്; ചില നേതാക്കള്‍ കോഴ വാങ്ങി അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ക്കെതിരെ വ്യാജപ്രചരണം നടത്തുന്നുവെന്നും ആക്ഷേപം


എയ്ഡഡ് സ്‌കൂള്‍ മാനേജ്‌മെന്റിന് 20 ലക്ഷം കോഴയുടെ അഡ്വാന്‍സ് നല്‍കി കാത്തിരിക്കുന്ന അധ്യാപകരുടെ ജോലി ഉറപ്പാക്കി നല്‍കാനുള്ള കാസര്‍കോട് ജില്ലയിലെ ചില നേതാക്കളുടെ ശ്രമവും ഈ നീക്കം ശക്തമാക്കുന്നതിന് പിന്നിലുണ്ടെന്നാണ് ആരോപണം. ലക്ഷങ്ങള്‍ കോഴ നല്‍കി എയ്ഡഡ് സ്‌കൂളുകളില്‍ അധ്യാപക നിയമനം നേടി അധ്യാപക സംഘടനയുടെ തലപ്പത്ത് എത്തിയ ചിലരാണ് പ്രചാരണത്തിന് പിന്നില്‍. അണ്‍ എയ്ഡഡ് സ്‌കൂള്‍ അധികൃതര്‍ കുട്ടികളെ ചേര്‍ക്കാന്‍ ആയിരങ്ങള്‍ വാങ്ങുന്നു എന്ന് ആരോപിക്കുന്ന സംഘടനകളും അധ്യാപകരും സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളില്‍ ഇത്തവണ കുട്ടികളെ ചേര്‍ക്കുമ്പോള്‍ അയ്യായിരവും പതിനായിരവും വാങ്ങിയതിനെതിരെ മൗനം പാലിക്കുന്നതിനെയും സ്വകാര്യ സ്‌കൂള്‍ അധികൃതര്‍ ചോദ്യം ചെയ്യുന്നു.

സര്‍ക്കാര്‍ നിര്‍ദ്ദേശം ഉണ്ടായിട്ടും കാഞ്ഞങ്ങാട്ടെ സ്‌കൂള്‍ 5000 രൂപയും ഉദിനൂരിലെ ഒരു സര്‍ക്കാര്‍ സ്‌കൂള്‍ 2000 രൂപയും തൃക്കരിപ്പൂര്‍ ടൗണിലെ ഒരു എയ്ഡഡ് സ്‌കൂള്‍ 4000 രൂപയുമാണ് കുട്ടികളെ ചേര്‍ക്കാന്‍ വാങ്ങിയതെന്ന് ഇവര്‍ ആരോപിക്കുന്നു. വിദ്യാഭ്യാസ അവകാശ നിയമം വന്നത് 2009 ലാണ്. അതിനും എത്രയോ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇവിടെ പ്രവര്‍ത്തിച്ചുവരുന്ന സ്ഥാപനങ്ങള്‍ക്കെതിരെയാണ് ഇപ്പോള്‍ നടപടി എടുക്കുമെന്ന് പറയുന്നതെന്നും അണ്‍ എയ്ഡഡ് സ്‌കൂള്‍ അധികൃതര്‍ പറയുന്നു.

അതേസമയം, ഉന്നതനിലവാരം പുലര്‍ത്തുന്നതും വര്‍ഷങ്ങളുടെ പാരമ്പര്യമുള്ളതുമായ സ്വകാര്യ സ്‌കൂളുകള്‍ അന്യായമായി അടച്ചുപൂട്ടാനുള്ള നീക്കത്തില്‍ നിന്ന് ബന്ധപ്പെട്ടവര്‍ പിന്തിരിയണമെന്ന് കാഞ്ഞങ്ങാട് ചേര്‍ന്ന അണ്‍ എയ്ഡഡ് സ്‌കൂള്‍ അസോസിയേഷന്റെയും ആദ്ധ്യാപികമാരുടെയും യോഗം ആവശ്യപ്പട്ടു.

കുട്ടികളെ എവിടെ ചേര്‍ത്ത് പഠിപ്പിക്കണമെന്നത് രക്ഷിതാക്കളുടെ അവകാശമാണ്. അതവര്‍ക്ക് വിട്ടുകൊടുക്കാതെ ഭീഷണിപ്പെടുത്തിയും സമ്മര്‍ദ്ദം ചെലുത്തിയും വ്യാജപ്രചരണം നടത്തിയും സ്‌കൂളുകള്‍ക്കെതിരെ നീങ്ങുന്നത് മനുഷ്യാവകാശ ലംഘനമാണ്. അധ്യാപക സംഘടനയിലെ ചിലരുടെ തെറ്റായ നിലപാടിന് കൂട്ടുനിന്ന് ഉന്നത വിദ്യാഭ്യാസം നേടുന്ന കൂട്ടികളുടെ പഠനം വഴിമുട്ടിക്കുകയും ജീവനക്കാരുടെ ജോലി നഷ്ട്ടപ്പെടുത്തുന്നതുമായ നടപടി അവസാനിപ്പിച്ചില്ലെങ്കില്‍ യോജിച്ച പ്രക്ഷോഭം നടത്തുമെന്നും യോഗം വ്യക്തമാക്കി.

പി കെ പ്രകാശന്‍ അധ്യക്ഷത വഹിച്ചു. ഉദിനൂര്‍ സുകുമാരന്‍ ഉദ്ഘാടനം ചെയ്തു. കെ വി സുരേഷ്‌കുമാര്‍, എം ജിനേഷ്, പി എം വിജയന്‍, പി സുരേഷ്‌കുമാര്‍, രാജന്‍ വി ബാലൂര്‍, ടി പ്രഭാകരന്‍, കെ വി ശശി, എം ഗൗരിശങ്കര്‍, വി രേഷ്മ, ടി കെ പ്രീത സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Top-Headlines, news, kasaragod, Kerala, Kanhangad, Education, school, Unaided school managements go to strike.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia