കെട്ടിടമില്ല അധ്യാപകരുമില്ല; ഫിഷറീസ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഡിഡിഇ ഓഫീസ് ഉപരോധിച്ചു
Jun 19, 2013, 12:17 IST
കാസര്‍കോട്: ആവശ്യത്തിന് കെട്ടിടവും അധ്യാപകരും ഇല്ലാത്തതിനെ തുടര്‍ന്ന് കാഞ്ഞങ്ങാട് മരക്കാപ്പ് കടപ്പുറം ഗവ. ഫിഷറീസ് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഡി.ഡി.ഇ ഓഫീസ് മാര്‍ചും ഉപരോധവും നടത്തി. 2011 ല്‍ സ്‌കൂള്‍ കെട്ടിടത്തിന് പണം അനുവദിച്ചിരുന്നുവെങ്കിലും ഇതുവരെ കെട്ടിടം പണി തുടങ്ങാന്‍ കഴിഞ്ഞിട്ടില്ല.
ഇതു കൂടാതെ മിക്ക വിഷയങ്ങളിലും അധ്യാപകരില്ലാത്തതിനാല്‍ പഠനം അവതാളത്തിലായിരിക്കുകയാണ്. ആര്‍.എം.എസ്. പദ്ധതിയിലുള്‍പെടുത്തി 50 ലക്ഷം രൂപയാണ് സ്‌കൂള്‍ കെട്ടിട നിര്‍മാണത്തിന് അനുവദിച്ചത്. എന്നാല്‍ കെട്ടിടം ഇതുവരെ നിര്‍മിക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. പി.ടി.എ കമ്മിറ്റിയുടെ സഹകരണത്തോടെയാണ് വിദ്യാര്‍ത്ഥികള്‍ യൂണിഫോം ധരിച്ച് മൂന്നു ബസുകളിലായി പ്രകടനവും ഡി.ഡി.ഇ ഓഫീസ് ഉപരോധവും നടത്തിയത്. പി. കരുണാകരന്‍ എം.പി ഉപരോധം ഉദ്ഘാടനം ചെയ്തു.