പ്രതിസന്ധിയിലും പ്രതീക്ഷയോടെ പ്രൊഫഷണൽ വിദ്യാഭ്യാസ മേഖല
Aug 23, 2020, 15:34 IST
റഷീദ് തുരുത്തി
(www.kasargodvartha.com 23.08.2020) ഒരു പാട് പ്രതീക്ഷകളും പ്രഖ്യാപനങ്ങളും കൊണ്ട് സമ്പന്നമായ വർഷമായിരുന്നു എല്ലാവർക്കും 2020. പക്ഷേ ഇന്ന് ലോകം മുഴുവൻ ഏറ്റവും കൂടുതൽ വെറുക്കുന്ന വർഷവും 2020 തന്നെ. കാരണം ഈ നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ കോവിഡ്- 19 മഹാമാരി കൊണ്ട് ലോകമാകെ സ്തംഭിച്ച വർഷമായിരുന്നു 2020,
ചൈനയിലെ വുഹാനിൽ 2019 നവംബറിലാണ് കോവിഡ് 19 ൻ്റെ തുടക്കമെങ്കിലും അത് ലോകമാകെ പടർന്ന് പിടിക്കുന്നത് 2020 ജനുവരി അവസാനത്തോടെയാണ്. ഇന്ത്യയിൽ തന്നെ ആദ്യമായി കോവിഡ് 19 സ്ഥിരീകരിക്കുന്നത് 2020 ജനുവരി 30ന് കേരളത്തിലെ തൃശൂർ ജില്ലയിലാണ്.
പിന്നീടിങ്ങോട്ട് രോഗവ്യാപനം തടയുന്നതിന്ന് വേണ്ടി ജാഗ്രതയുടെയും കരുതലിൻ്റെയും പ്രവർത്തനങ്ങളായിരുന്നു. പക്ഷേ ഓരോ ദിവസവും രോഗ വ്യാപനം കൂടി വന്നത് കൊണ്ട് കേന്ദ്ര- കേരള സർക്കാറുകൾ കടുത്ത നിയന്ത്രണങ്ങളുമായി മുന്നോട്ടുവന്നു. അതിൻ്റെ ഭാഗമായി 2020 മാർച്ച് 11 മുതൽ കേരളത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ളവ അടച്ചിട്ടു. പിന്നീട് 2020 മാർച്ച് 23 മുതൽ രാജ്യവ്യാപകമായി ലോക് ഡൗൺ പ്രഖ്യാപിച്ചു. ഓരോ കണക്കുകൂട്ടലുകളും തെറ്റിച്ചു കൊണ്ട് സമ്പൂർണ്ണ ലോക് സൗൺ 2020 മെയ് വരെ നീണ്ടുനിന്നു. പക്ഷേ അതിന് ശേഷവും വിദ്യാഭ്യാസ, സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ളവ തുറന്നു പ്രവർത്തിക്കുന്നതിന് നിയന്ത്രണം തുടർന്നു വന്നു. പല വ്യവസായങ്ങളും, തൊഴിൽ മേഖലകളും കോവിഡ് 19ൻ്റെ വ്യാപനം മൂലമുള്ള നിയന്ത്രണങ്ങളുടെ ഭാഗമായി ഇന്ന് കടക്കെണിയുടെയും അടച്ചു പൂട്ടലിൻ്റെയും അരികത്താണ്. അത്തരത്തിൽ വലിയ പ്രതിസന്ധി നേരിടുന്ന വിഭാഗമാണ് സർക്കാറിൻ്റെ സഹായമില്ലാതെ പ്രവർത്തിക്കുന്ന പ്രൊഫഷണൽ വിദ്യാഭ്യാസ മേഖല.
പ്രൊഫഷണലായി പ്രവർത്തിക്കുന്ന വിദ്യാസമ്പന്നരും അർദ്ധ വിദ്യാ സമ്പന്നരുമായ ഒരുപാട് പേരുടെ ഉപജീവന മാർഗ്ഗമാണ് കഴിഞ്ഞ ആറ് മാസത്തോളമായി അടഞ്ഞുകിടക്കുന്നത്. കാസർകോട് ജില്ലയിൽ തന്നെ നൂറുകണക്കിന് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇത്തരത്തിൽ അടഞ്ഞുകിടക്കുന്നുണ്ട്. പാരൽ കോളേജുകളും സാങ്കേതിക വിദ്യാർത്ഥികൾക്ക് ട്രെയിനിംഗ് നൽകി വരുന്ന സ്ഥാപനങ്ങളും, ഇൻറീരിയർ ഡിസൈനിംഗ്, ഫാഷൻ ഡിസൈനിംഗ്, ഗ്രാഫിക്ക് ഡിസൈനിംഗ്, പ്രോഗ്രാമിങ്ങ് കോഴ്സുകൾ, അക്കൗണ്ടിംഗ് കോഴ്സുകൾ, നെറ്റ് വർക്കിംഗ് കോഴ്സുകൾ, ലാബ് ടെക്നീഷ്യൻ കോഴ്സുകൾ, എ സി മെക്കാനിസം, മൊബൈൽ റിപ്പയറിംഗ് കോഴ്സുകൾ, സ്പോക്കൺ ഇംഗ്ലീഷ് പഠിപ്പിക്കുന്ന സ്ഥാപനങ്ങൾ ഇതു പോലെ പറഞ്ഞതും പറയാത്തതുമായ നൂറുകണക്കിന് കോഴ്സുകൾ പഠിപ്പിക്കുന്ന സ്ഥാപനങ്ങളാണ് അടഞ്ഞു കിടക്കുന്നത്. പല സ്ഥാപനങ്ങളും വലിയ സാമ്പത്തിക പ്രയാസം നേരിടുകയാണ്. ലോക് ഡൗണിന് മുമ്പ് വരെ ഉണ്ടായിരുന്ന ജീവനക്കാരിൽ പലരും ഒഴിഞ്ഞു പോവുകയോ ചിലരെ സ്ഥാപനങ്ങൾ ഒഴിവാക്കുകയോ ചെയ്തു. സർക്കാറിൽ നിന്നോ മറ്റോ ഒരു ഗ്രാൻ്റുമില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളാണ് ഇത്തരത്തിൽ മാസങ്ങളായി അടഞ്ഞുകിടക്കുന്നത്.
സ്ഥാപന ഉടമകളുടെയും ജീവനക്കാരുടെയും ജീവിതം പോലെ തന്നെ ഇത്തരം സ്ഥാപനങ്ങളിൽ പഠിച്ചു വരുന്ന വിദ്യാർത്ഥികളുടെ ജീവിതവും ഇപ്പോൾ ദുരിതത്തിലായിരിക്കുകയാണ്. കാരണം പല വിദ്യാർത്ഥികളും മറ്റു കോഴ്സുകൾക്കിടയിൽ അധിക കോഴ്സായി ചെയ്യുന്നവരായിരുന്നു. അതുപോലെ തന്നെ പല വിദ്യാർത്ഥികളും വിദ്യാഭ്യാസ ലോൺ എടുത്ത് പഠിക്കുന്നവരാണ്. ആ നിലക്ക് ലോണുകൾക്ക് വേണ്ടി ബാങ്കുകളിൽ കൊടുത്തിട്ടുള്ള പേപ്പറുകളിൽ പലരുടെയും പഠന കാലാവധി ഇപ്പോൾ കഴിഞ്ഞു. പക്ഷേ അവർക്ക് ഇനിയും ക്ലാസുകൾ ബാക്കിയുണ്ട്. ഈ രീതിയിലൊക്കെ പ്രൊഫഷണൽ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികളും പ്രയാസമനുഭവിക്കുന്നു. ഇനി നിയന്ത്രണങ്ങൾക്ക് ശേഷം സ്ഥാപനങ്ങൾ തുറന്നാൽ തന്നെ വലിയൊരു സാമ്പത്തിക ഭാരമാണ് സ്ഥാപനം നടത്തി പോകുന്നവരുടെ ചുമലിൽ വരാൻ പോകുന്നതും ഇപ്പോൾ ഉള്ളതും. കെട്ടിട വാടക, ഇലക്ട്രിസിറ്റി ബിൽ, ഫോൺ, ഇൻ്റർനെറ്റ് ബില്ലുകൾ, മാർച്ച് മാസം സാമ്പത്തിക വർഷമായത് കൊണ്ട് കൊടുക്കാനുണ്ടായിരുന്ന മറ്റു സാമ്പത്തിക ബാധ്യതകൾ, ബേങ്ക് ലോണുകൾ, ചിട്ടികൾ, ജീവനക്കാരുടെ ശമ്പള കുടിശ്ശികകൾ, അങ്ങനെ ഓരോന്നിനും ഓരോന്നിനും പണം ആവശ്യമാണ്.
ഇതൊക്കെ എങ്ങനെ തരണം ചെയ്യുമെന്നറിയാതെ പല സ്ഥാപന ഉടമകളും ധർമ്മ സങ്കടത്തിലാണ്. പലരും ആത്മഹത്യയുടെ വക്കിലുമാണ്. മറ്റു മാർഗ്ഗമില്ലാത്തതിനാൽ മിക്കവരും നിലവിലുള്ള ജീവനക്കാരുടെ ശമ്പള പക്കേജ് നിശ്ചിത സമയത്തേക്ക് പുനക്രമീകരിച്ചു കഴിഞ്ഞു. പല സ്ഥാപനങ്ങളും ദിവസകൂലിയും, ഇൻസെൻ്റീവും മാത്രമാക്കി. ഇതിനിടയിൽ പ്രൊഫഷണൽ വിദ്യാഭ്യാസ മേഖലകളിൽ ഇന്ന് നേരിടുന്ന പ്രതിസന്ധികൾ പരിഹരിക്കുന്നതിന് സംഘടന രൂപികരിക്കപ്പെടുകയും സംഘടനാ പ്രതിനിധികൾ ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടഞ്ഞുകിടക്കുന്നതിനെ കുറിച്ചും അത് അടിയന്തിരമായി തുറന്നു പ്രവർത്തിക്കുന്നതിനുള്ള അനുമതി ലഭിക്കുന്നതിന് വേണ്ടിയും റവന്യു മന്ത്രി, കലക്ടർ അടക്കമുള്ള അധികാരികളെ കണ്ട് ആവശ്യമുന്നയിക്കുകയും ചെയ്തു.
കാര്യങ്ങൾ പഠിച്ച് അനുഭാവ പൂർണ്ണമായ നടപടി സ്വീകരിക്കാം എന്ന ഉറപ്പ് അധികാരികൾ സംഘടനാ നേതാക്കൾക്ക് നൽകിയിട്ടുണ്ട്. ഇപ്പോൾ പ്രതിസന്ധിയിലാണ് എന്നാലും പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. ഈ കാലവും കഴിഞ്ഞു പോകും. വസന്തകാലം വന്നെത്തുമെന്ന പ്രതീക്ഷയോടെ...
(ഡ്രീം സോൺ സ്കൂൾ ഓഫ് ക്രിയേറ്റിവ് സ്റ്റഡീസ് (കാസർകോട്) മാനേജരാണ് ലേഖകൻ)

Keywords: Kerala, Education, Rasheed thuruthi, Profesional course, Covid-19, Professional education sector in crisis