കലകള്‍ സാമൂഹ്യ നന്മയ്ക്ക് ഉപയോഗപ്പെടുത്തണം: വിഷ്ണു ഭട്ട്
Feb 12, 2016, 11:00 IST
സീതാംഗോളി: (www.kasargodvartha.com 12.02.2016) മത്സരിച്ച് വിജയിക്കാന്‍ മാത്രമുള്ളതല്ല കലകളെന്നും സാമൂഹ്യ നന്മക്കായി കലകളെ ഉപയോഗപ്പെടുത്തണമെന്നും പ്രശസ്ത സംഗീതജ്ഞന്‍ വിഷ്ണു ഭട്ട് പറഞ്ഞു. സമൂഹത്തില്‍ നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്ന സാഹോദര്യവും മത മൈത്രിയും കാത്ത് സൂക്ഷിക്കാന്‍ കലകളിലൂടെ സാധിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സീതാംഗോളി മാലിക് ദീനാര്‍ കോളജ് ഓഫ് ഗ്രാജുവേറ്റ് സ്റ്റഡീസില്‍ നടന്ന ഫൈന്‍ ആര്‍ട്‌സ് ഫെസ്റ്റ് 'നവോത്സവ് 16' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ബി. ഉദയകുമാര്‍ അധ്യക്ഷത വഹിച്ചു. കോളജ് സെക്രട്ടറി കെ.എസ് അന്‍വര്‍ സാദാത്ത്, മാലിക്ദീനാര്‍ ഫാര്‍മസി കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. മോളി മാത്യു, എം.ബി.എ കോളജ് ഡയറക്ടര്‍ രാജ കെ.ജി, രമ്യ ശ്രീ, വിശ്വേഷ് കൃഷ്ണന്‍, ഉനൈസു റഹ് മാന്‍, ഇംതിയാസ് എന്നിവര്‍ പ്രസംഗിച്ചു.
Keywords : Seethangoli, Malik-deenar-College, Programme, Inauguration, Education.