city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മതേതരത്വം കാത്ത് സൂക്ഷിക്കാന്‍ മദ്രസാ വിദ്യാഭ്യാസം അനിവാര്യം: പി.എസ് ആറ്റക്കോയ തങ്ങള്‍

കുമ്പള: (www.kasargodvartha.com 15/07/2016) സമൂഹത്തില്‍ വര്‍ദ്ധിച്ച് വരുന്ന അസഹിഷ്ണുതയും ഭീകര ചിന്താഗതിയും ഇല്ലായ്മ ചെയ്യാന്‍ ധാര്‍മിക വിദ്യാഭ്യാസം അനിര്യര്യമാണെന്ന് എസ്.വൈ.എസ് ജില്ലാ പ്രസിഡണ്ട് സയ്യിദ് പി.എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ പറഞ്ഞു. ജില്ലാ എസ്. എസ്.എഫ്, സുന്നി ജംഇയത്തുല്‍ മുഅല്ലിമീനുമായി സഹകരിച്ച് കളത്തൂര്‍ താജുല്‍ ഉലമ മദ്രസയില്‍ സംഘടിപ്പിച്ച മദ്രസാ പ്രവേശനോത്സവം ഫത്‌ഹേ മുബാറക് ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

മതേതരത്വവും പരസ്പര സ്‌നേഹവും ഉണ്ടാക്കാന്‍ മദ്രസ വിദ്യാഭ്യാസം അനിവാര്യമാണ്. അതാണ് സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴില്‍ നടത്തപ്പെടുന്ന മദ്രസകളുടെ ലക്ഷ്യം. പാരമ്പര്യ പിന്തുടര്‍ച്ചയുള്ള വിദ്യാഭ്യാസം നേടിയവര്‍ക്ക് തീവ്രവാദികളാവാനോ ഭീകര സംഘങ്ങളെ പിന്തുണക്കാനോ കഴിയുകയില്ല. പാരമ്പര്യത്തെ തള്ളിപ്പറയുന്ന പരിഷ്‌കരണ പ്രസ്ഥാനങ്ങളാണ് ഭീകരതയെ വളര്‍ത്തുന്നത്. പിഞ്ചു മനനസുകളില്‍ വിശ്വപ്രവാചകരുടെ സ്‌നേഹ സന്ദേശം വളര്‍ത്തുന്നതിലൂടെ ലോകത്ത് സമാധാനം വളര്‍ത്താന്‍ സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

എസ്. എസ്. എഫ് ജില്ലാ പ്രസിഡണ്ട് അബ്ദുര്‍ റഹ് മാന്‍ സഖാഫി ചിപ്പാര്‍ അധ്യക്ഷത വഹിച്ചു. എസ്. ജെ. എം. ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് സഅദി ആരിക്കാടി, മൂസ സഖാഫി കളത്തൂര്‍, സുലൈമാന്‍ സഖാഫി ദേശാങ്കുളം, കന്തല്‍ സൂപ്പി മദനി, ജാഫര്‍ സന്ദേശ പ്രഭാഷണം നടത്തി. ജീലാനി അബ്ദുര്‍ റഹ് മാന്‍ ഹാജി, മൊയ്തു ഹാജി, ഉമര്‍ സഖാഫി പള്ളത്തൂര്‍, ഫാറൂഖ് കുബണൂര്‍, സ്വാദിഖ് ആവളം മുഹമ്മദ് മദനി സിദ്ദീഖ് വി.വി, ആസംസകള്‍ നേര്‍ന്നു.
മതേതരത്വം കാത്ത് സൂക്ഷിക്കാന്‍ മദ്രസാ വിദ്യാഭ്യാസം അനിവാര്യം: പി.എസ് ആറ്റക്കോയ തങ്ങള്‍

Keywords: Kasaragod, Kerala, Education, Madrasa, Attakkoya Thangal inaugurate Madrasa Praveshanothsavam.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia