Arrested | 'ഹെൽമെറ്റില്ലാതെ ബൈകിൽ, പൊലീസ് എത്തിയപ്പോൾ ഇറങ്ങിയോടാൻ ശ്രമം'; എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ
വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ടി എം അബൂബകർ സിദ്ദീഖ് ആണ് അറസ്റ്റിലായത്
വിദ്യാനഗർ: (KasargodVartha) എംഡിഎംഎയുമായി (MDMA) യുവാവ് പിടിയിൽ. വിദ്യാനഗർ പൊലീസ് സ്റ്റേഷൻ (Vidyanagar Police Station) പരിധിയിലെ ടി എം അബൂബകർ സിദ്ദീഖ് (32) ആണ് അറസ്റ്റിലായത് (Arrested). ചെർക്കള (Cherkala) അഞ്ചാം മൈലിൽ വിദ്യാനഗർ എസ് ഐ വിവി അജീഷിൻറെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് യുവാവ് പിടിയിലായത്.
ഒരു കടയ്ക്ക് മുന്നിൽ ഹെൽമെറ്റില്ലാതെ (Helmet) നിൽക്കുകയായിരുന്ന യുവാവിന്റെ അടുത്ത് പൊലീസ് എത്തിയപ്പോൾ ഇയാൾ ഇറങ്ങി ഓടാൻ ശ്രമിച്ചതായി പൊലീസ് പറഞ്ഞു. സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ പരിശോധയിലാണ് യുവാവ് ധരിച്ചിരുന്ന ട്രാക് സൂടിന്റെ (Tracksuit) കീശയിൽ നിന്ന് 3.75 ഗ്രാം എംഡിഎംഎ കണ്ടെടുത്തത്.
നാര്‍കോടിക് ഡ്രഗ്‌സ് ആന്‍ഡ് സൈകോട്രോപിക് സബ്സ്റ്റാന്‍സസ് ആക്ട് (NDPS) 22 ബി വകുപ്പ് പ്രകാരം കേസെടുത്താണ് യുവാവിനെ അറസ്റ്റ് ചെയ്തത്. പൊലീസ് സംഘത്തിൽ എ എസ് ഐമാരായ പ്രസാദ്, രതീഷ്, നാരായണ, ഡാൻസഫ് അംഗങ്ങളായ നിജിൻ കുമാർ, രജീഷ് എന്നിവരുമുണ്ടായിരുന്നു.