Arrest | മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍
Aug 30, 2024, 16:34 IST
Photo: Arranged
പ്രതി മയക്കുമരുന്ന് വില്‍പന സംഘത്തിലെ പ്രധാന ഏജന്റാണെന്ന് പൊലീസ്.
ബേക്കല്‍: (KasargodVartha) മാരക മയക്കുമരുന്നായ എംഡിഎംഎയുമായി (MDMA) യുവാവ് അറസ്റ്റിലായി. 3.590 ഗ്രാം മയക്കുമരുന്നുമായി കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബിഎ സല്‍മാനെ (23) ആണ് ബേക്കല്‍ പൊലീസ് (Bekal Police) അറസ്റ്റ് ചെയ്തത്. വെളളിയാഴ്ച പുലര്‍ചെ നടന്നുപോകുന്നതിനിടയില്‍ സംശയം തോന്നി പിടികൂടിയപ്പോഴാണ് എംഡിഎംഎ കണ്ടെടുത്തതെന്നും ഇയാള്‍ മയക്കുമരുന്ന് വില്‍പന സംഘത്തിലെ പ്രധാന ഏജന്റാണെന്നും പൊലീസ് പറഞ്ഞു.
ജില്ലാ പൊലീസ് മേധാവി ഡി ശില്‍പയുടെ മേല്‍നോട്ടത്തില്‍ ബേക്കല്‍ ഇന്‍സ്‌പെക്ടര്‍ ഷൈന്‍ കെപിയുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. എസ് ഐ ബാവ അക്കരക്കാരന്‍, സിപിഒമാരായ സുജിത്ത്, റെജിന്‍, സരീഷ് എന്നിവരടങ്ങിയ സംഘം പ്രതിയെ പിടികൂടുന്നതില്‍ പങ്കാളികളായി.
#MDMA #drugseizure #Kerala #Kasargod #drugtrafficking #police