Seizure | സംശയകരമായ സാഹചര്യത്തിൽ കണ്ടെത്തിയ 3 യുവാക്കളെ ചോദ്യം ചെയ്തപ്പോൾ കിട്ടിയത് മാരക മയക്കുമരുന്ന്; പ്രതികൾ അറസ്റ്റിൽ
2 പേർ മറ്റു കേസുകളിലും പ്രതികളാണ്
വിദ്യാനഗർ: (KasargodVartha) സംശയകരമായ സാഹചര്യത്തിൽ കണ്ടെത്തിയ മൂന്ന് യുവാക്കളെ ചോദ്യം ചെയ്തപ്പോൾ കിട്ടിയത് മാരക മയക്കുമരുന്നായ എംഡിഎംഎ. പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ അബ്ദുല്‍ സമദ് (30), അബ്ദുല്‍ ജാസര്‍ (29), അബ്ദുല്‍ അസീസ് (27) എന്നിവരെയാണ് വിദ്യാനഗർ ഇൻസ്പെക്ടർ യു പി വിപിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച വൈകീട്ട് ആറുമണിയോടെ പൊലീസിന്റെ പട്രോളിങിനിടെയാണ് സംശയകരമായ സാഹചര്യത്തില്‍ കണ്ട സംഘത്തെ പൊലീസ് ചോദ്യം ചെയ്തത്. പരസ്പര വിരുദ്ധമായ മറുപടി നൽകിയതോടെ നടത്തിയ പരിശോധനയിലാണ് വില്‍പനയ്ക്കായി കൊണ്ടുവന്ന 3.44 ഗ്രാം എംഡിഎംഎ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.
അറസ്റ്റിലായ രണ്ടുപേര്‍ മറ്റുകേസുകളിലെ പ്രതികളാണെന്നും പൊലീസ് പറയുന്നു. എസ്‌ഐമാരായ അജേഷ്, ബാബു, എഎസ്‌ഐ പ്രസാദ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ബൈജു, മനു, പ്രസീത എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. രണ്ട് ദിവസം മുമ്പ് എംഡിഎംഎ മയക്കുമരുന്ന് പിടികൂടിയ യുവാവിനെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ വീട് റെയ്‌ഡ് ചെയ്ത് 17,000 പാകറ്റ് പാൻമസാല പിടികൂടിയിരുന്നു.