Assault | വസ്ത്രം തയ്ക്കാൻ പോയ വിദ്യാർഥിയെ ബൈകിലെത്തിയ സംഘം വളഞ്ഞിട്ട് മർദിച്ചതായി പരാതി; ആശുപത്രിൽ ചികിത്സയിൽ
● നയാബസാർ കൃഷ്ണനഗർ അമ്പറിലെ മുഹമ്മദ് ജാബിറിനെയാണ് ആക്രമിച്ചത്.
● പൊലീസ് അന്വേഷണം ആരംഭിച്ചു
കുമ്പള: (KasargodVartha) വസ്ത്രം തയ്ക്കാൻ പോയ ഹയർ സെകൻഡറി വിദ്യാർഥിയെ ബൈകിലെത്തിയ സംഘം വളഞ്ഞിട്ട് മർദിച്ചതായി പരാതി. നയാബസാർ കൃഷ്ണനഗർ അമ്പറിലെ മുഹമ്മദ് ജാബിറിനെയാണ് (18) മർദിച്ചത്. വെള്ളിയാഴ്ച പുലർച്ചെ 1.30 മണിയോടെയാണ് സംഭവം. വീടിനടുത്തുള്ള നേരത്തെ കൂടെ പഠിച്ച കൈസർ, ബാദിശ, ഫൈസൽ എന്ന പൈജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അക്രമിച്ചതെന്നാണ് പരാതി.
ഷിറിയ കുനിൽ സ്കൂളിലെ ഹയർ സെകൻഡറി വിദ്യാർഥിയായ ജാബിറിനെ ഇരുമ്പ് വടി കൊണ്ടും മറ്റു മാരകമായുധം കൊണ്ട് മുഖത്തും കയ്യിലും, ദേഹമാസകാലവും അടിച്ച് പരിക്കേൽപിച്ചുവെന്നാണ് പരാതി. സഹപാഠിക്കുണ്ടായ വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്നും പറയുന്നു.
മകനെ കാണാത്തതിനെ തുടർന്ന് മാതാവും സഹോദരനും തിരിച്ച് വിളിച്ചപ്പോഴാണ് സംഘം തടഞ്ഞുവെച്ചിരുന്ന വിദ്യാർഥി കുതറിമാറി ഫോൺ എടുത്ത് വിവരം പറഞ്ഞതെന്നാണ് ബന്ധുക്കൾ വ്യക്തമാക്കുന്നത്. തുടർന്ന് ബന്ധുക്കൾ ഉടൻ തന്നെ വാഹനവുമായെത്തിയപ്പോയേക്കും സംഘം യുവാവിനെ ഉപേക്ഷിച്ച് കടന്ന് കളഞ്ഞിരുന്നു. സംഭവത്തിൽ കുമ്പള പൊലീസ് അന്വേഷണം ആരംഭിച്ചു.
#KumblaAttack #StudentViolence #KeralaCrime #JusticeForJabiir