സൂപ്പര്‍ മാര്‍ക്കറ്റുകളിലും ഹോട്ടലിലും കവര്‍ച്ച; ഹോട്ടലില്‍ കയറിയ മോഷ്ടാക്കള്‍ സ്ഥലം വിട്ടത് ബിരിയാണി കഴിച്ച് പാത്രങ്ങള്‍ കഴുകിവെച്ച ശേഷം
Jul 22, 2019, 20:30 IST
ബേക്കല്‍: (www.kasargodvartha.com 22.07.2019) ബേക്കല്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ മൂന്നു സ്ഥലങ്ങളിലായി സൂപ്പര്‍ മാര്‍ക്കറ്റുകളിലും ഹോട്ടലിലും കവര്‍ച്ച. പാക്കത്തും പെരിയയിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലും പാലക്കുന്ന് ടൗണില്‍ ഹോട്ടലിലുമാണ് കവര്‍ച്ച നടന്നത്. പാക്കത്ത് പി കുഞ്ഞമ്പു നായരുടെ ഉടമസ്ഥതയിലുള്ള സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും 17,000 രൂപയും എ ടി എം കാര്‍ഡും മോഷണം പോയി. കടയുടെ പൂട്ടുപൊളിച്ചാണ് മോഷ്ടാക്കള്‍ അകത്തുകടന്നത്.
പെരിയയിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ നടന്ന കവര്‍ച്ചയില്‍ 10,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. പാലക്കുന്ന് ടൗണിലെ സാഗര്‍ ഹോട്ടലില്‍ കയറിയ മോഷ്ടാക്കള്‍ മേശ വലിപ്പില്‍ സൂക്ഷിച്ചിരുന്ന 2,000 രൂപ മോഷ്ടിക്കുകയും അടുക്കളയിലുണ്ടായിരുന്ന ബിരിയാണി കഴിച്ച് പാത്രങ്ങള്‍ കഴുകിവെച്ചാണ് കടന്നുകളഞ്ഞത്. ഹോട്ടലിലെ മേശയിലുണ്ടായിരുന്ന നേര്‍ച്ചപ്പെട്ടിയില്‍ കവര്‍ന്നിട്ടില്ല. കവര്‍ച്ച പെരുകിയ സാഹചര്യത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Bekal, Top-Headlines, Robbery, Crime, Robbery in Super markets and Hotel
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Bekal, Top-Headlines, Robbery, Crime, Robbery in Super markets and Hotel
< !- START disable copy paste -->