കവര്‍ച്ചകള്‍ പതിവാക്കി നാട്ടുകാരുടെ ഉറക്കം കെടുത്തിയ കള്ളനെ പോലീസ് അറസ്റ്റു ചെയ്തു
Mar 6, 2020, 11:13 IST
ബദിയടുക്ക: (www.kasargodvartha.com 06.03.2020) കവര്‍ച്ചകള്‍ പതിവാക്കി നാട്ടുകാരുടെ ഉറക്കം കെടുത്തിയ കള്ളനെ ഒടുവില്‍ പോലീസ് അറസ്റ്റു ചെയ്തു. ഗോളിയടുക്കയിലെ വെങ്കപ്പ നായക്കിനെ (45)യാണ് ബദിയടുക്ക സി ഐ അനില്‍ കുമാര്‍, എസ് ഐ അനീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്. പെര്‍ഡാലയിലെ നികേഷ് കുമാറിന്റെ കട, ബദിയടുക്ക ഹൈസ്‌കൂള്‍ റോഡിലെ സര്‍വ്വീസ് സ്റ്റേഷന്‍, നീര്‍ച്ചാല്‍ പോസ്റ്റ് ഓഫീസ്, ബദിയടുക്ക മീത്തല്‍ ബസാറിലെ മുഹമ്മദ് കുഞ്ഞിയുടെ കട,നീര്‍ച്ചാല്‍ മല്ലടുക്കയിലെ കൃഷ്ണ മുഖാരിയുടെ ഉടമസ്ഥതയിലുള്ള വസ്ത്രകട, പ്രദേശത്തെ ക്ലമ്പ്, നീര്‍ച്ചാല്‍ കുമാരസ്വാമി ഭജന മന്ദിരത്തിന്റെ ഭണ്ഡാരവും കുത്തിതുറന്ന് കവര്‍ച്ച തുടങ്ങി നിരവധി കവര്‍ച്ചാ കേസുകളില്‍ പ്രതിയാണ് വെങ്കപ്പ നായക്കെന്ന് പോലീസ് പറഞ്ഞു.
നാലു കേസുകളാണ് ഇയാള്‍ക്കെതിരെ ഇപ്പോള്‍ പോലീസ് ചുമത്തിയിരിക്കുന്നത്. ബദിയടുക്കയിലും പരിസര പ്രദേശങ്ങളിലും അടിക്കടിയുണ്ടാകുന്ന കവര്‍ച്ച നാട്ടുകാരെ ആശങ്കയിലാഴ്ത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയതോടെയാണ് പ്രതി കുടുങ്ങിയത്. കട ഉടമ നികേഷ് കുമാറിന് പ്രതിയെ കടയുടെ അടുത്ത് കണ്ടതില്‍ സംശയം തോന്നിയത് പ്രതിയെ കണ്ടെത്താന്‍ സഹായകമായി.
പോസ്റ്റ് ഓഫീസിലെ കവര്‍ ചെയ്ത പെട്ടിയുടെ കവര്‍ വെങ്കപ്പന്റെവീട്ടില്‍ നിന്നും പോലീസ് കണ്ടെടുത്തു. സി പി ഒമാരായ ശിവദാസന്‍, ചന്ദ്രന്‍, മഹേഷ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
Keywords: Kasaragod, Kerala, news, Badiyadukka, Top-Headlines, Robbery, case, Crime, Robbery case accused arrested
< !- START disable copy paste -->