കടം നല്‍കിയ അഞ്ചുലക്ഷം രൂപ തിരിച്ചുചോദിച്ചതിന് ദമ്പതികളെ വീടുകയറി ആക്രമിച്ച കേസില്‍ 5 ദിവസമായിട്ടും പ്രതികളെ അറസ്റ്റ് ചെയ്തില്ല
Sep 19, 2017, 21:21 IST
ഉദുമ: (www.kasargodvartha.com 19/09/2017) കടം നല്‍കിയ അഞ്ചുലക്ഷം രൂപ തിരിച്ചുചോദിച്ചതിന് ദമ്പതികളെ വീടുകയറി ആക്രമിച്ച കേസിലെ പ്രതികളെ അഞ്ചുദിവസമായിട്ടും പോലീസ് അറസ്റ്റുചെയ്തില്ല. വെടിക്കുന്ന് ഇരട്ടപ്പനക്കാലിലെ ഷണ്‍മുഖദാസ് (44), ഭാര്യ രാഗി (32) എന്നിവരെയാണ് ബന്ധുക്കളായ അഞ്ചുപേര്‍ ആക്രമിച്ചത്.
സംഭവത്തില്‍ കിഴക്കേക്കര ഫ്രണ്ട്സ് ഫോട്ടോസ്റ്റാറ്റ് ഉടമ കെ മാധവന്‍, ഭാര്യ ഇ കെ സൂര്യകുമാരി, ഫ്രീലാന്‍ഡ് ഫോട്ടോഗ്രാഫര്‍ കയ്യൂര്‍ കൂക്കോട്ടെ പി ടി മോഹനന്‍, ഭാര്യ എ സി പ്രമീള, രാമചന്ദ്രന്റെ ഭാര്യ ഇ കെ കോമള എന്നിവര്‍ക്കെതിരെയാണ് ബേക്കല്‍ പോലീസ് വധശ്രമത്തിന് കേസെടുത്തത്. അഞ്ചുദിവസമായിട്ടും പ്രതികളെ പിടികൂടാന്‍ പോലീസ് തയ്യാറാകുന്നില്ലെന്ന് ഷണ്‍മുഖദാസ് ആരോപിച്ചു.
ബേക്കല്‍ സ്‌റ്റേഷനിലെ ഉന്നത ഉദ്യോഗസ്ഥന്‍ പ്രതികളെ രക്ഷിക്കാന്‍ ശ്രമിക്കുകയാണെന്ന് ഷണ്‍മുഖന്‍ പറഞ്ഞു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ രാഗി എപ്പോഴും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. നേരത്തെ ഗള്‍ഫിലായിരുന്ന ഷണ്‍മുഖദാസ് അടുത്ത ബന്ധുവിന്റെ മക്കള്‍ക്ക് പഠനത്തിനായി അഞ്ചുലക്ഷം രൂപ കടം നല്‍കിയിരുന്നു. ഗള്‍ഫിലെ ജോലി മതിയാക്കി നാട്ടിലെത്തിയ ഷണ്‍മുഖദാസ് പണം തിരികെ ചോദിച്ചതിലുള്ള വിരോധത്തിലാണ് മര്‍ദിച്ചത്.
Related News: കടം നല്‍കിയ 5 ലക്ഷം തിരിച്ചുചോദിച്ചതിന് ദമ്പതികളെ വീടുകയറി മര്‍ദിച്ചതായി പരാതി
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Udma, Case, Attack, Police, Investigation, Accuse, Family, Crime, Kasaragod, Mangad, Police could not arrest attack case accused .