city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Arrested | പണത്തിനായി യുവാവിനെ തട്ടിക്കൊണ്ടുപോയെന്ന കേസ്; 8 പേര്‍ അറസ്റ്റില്‍

തിരുവാമ്പാടി: (www.kasargodvartha.com) പണത്തിനായി യുവാവിനെ തട്ടിക്കൊണ്ടുപോയെന്ന കേസില്‍ എട്ടുപേരെ പരപ്പനങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തു. പരപ്പനങ്ങാടി ചിറമംഗലത്ത് നിന്നും യുവാവിനെ വാഹനത്തില്‍ കയറ്റി തട്ടിക്കൊണ്ടുപോയെന്ന കേസിലെ പ്രതികളെയാണ് വെള്ളിയാഴ്ച ഉച്ചയോടെ പുല്ലൂരാംപാറയിലെ മേലെ പൊന്നാങ്കയത്ത് പ്രവര്‍ത്തിക്കുന്ന സ്വകാര്യ റിസോര്‍ടില്‍ നിന്ന് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. പ്രതികള്‍ തട്ടിക്കൊണ്ടുപോയ യുവാവിനെ പാര്‍പിച്ചതും ഈ റിസോര്‍ടില്‍ തന്നെയായിരുന്നു. നിരവധി മാരകായുധങ്ങളും കണ്ടെത്തയതായും പൊലീസ് വ്യക്തമാക്കി.

മുസ്ലിം യൂത് ലീഗ് തിരുവമ്പാടി പഞ്ചായത് കമിറ്റി ജനറല്‍ സെക്രടറിയായ തിരുവാമ്പാടി പഞ്ചായത് പരിധിയില്‍പെട്ട ശാന്‍ഫാരി (29), തിരുവാമ്പാടി പഞ്ചായത് പരിധിയില്‍പെട്ട ആശിഖ് മുഹമ്മദ് (27), ജിതിന്‍ (38), ജസിം (27), താനൂര്‍ പഞ്ചായത് പരിധിയില്‍പെട്ട തഫ്‌സീര്‍ (27), താമരശേരി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍പെട്ട മുഹമ്മദ് നജാദ് (28), കൊടുവള്ളി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍പെട്ട മുഹമ്മദ് ആരിഫ് (28), താമരശേരി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍പെട്ട ശാഹിദ് (36) എന്നിവരെയാണ് പരപ്പനങ്ങാടി സി ഐ ഹണി കെ ദാസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.

 Arrested | പണത്തിനായി യുവാവിനെ തട്ടിക്കൊണ്ടുപോയെന്ന കേസ്; 8 പേര്‍ അറസ്റ്റില്‍

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങന: ഇസ്ഹാഖ് (30) എന്നയാളെയാണ് ചിറമംഗലത്ത് വച്ച് മാരകായുധങ്ങളുമായി വന്ന അക്രമി സംഘം ടൊയോട്ട ഫോര്‍ച്യുനര്‍ കാറില്‍ നാട്ടുകാരെ വാള്‍ വീശി ഭയപ്പെടുത്തിയ ശേഷം തട്ടിക്കൊണ്ടുപോയത്. വിദേശത്ത് നിന്നും നിയമ വിരുദ്ധമായി കൊണ്ടുവന്ന സ്വര്‍ണവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് യുവാവിന്റെ തട്ടിക്കൊണ്ടുപോകലില്‍ കലാശിച്ചത്. 

തട്ടിക്കൊണ്ട് പോയ ശേഷം യുവാവിനെ തടങ്കലില്‍ പാര്‍പിച്ച് മോചനത്തിനായി 30 ലക്ഷം രൂപ യുവാവിന്റെ ബന്ധുക്കളോട് ആവശ്യപ്പെടുകയായിരുന്നു. പ്രതികള്‍ വിദേശത്ത് നിന്നും നിയമ വിരുദ്ധമായി കൊടുത്തുവിട്ട സ്വര്‍ണം ഇസഹാഖ് ക്യാരിയറുമായി ചേര്‍ന്ന് തട്ടിയെടുത്തെന്നും സ്വര്‍ണം ഉരുക്കിവിറ്റു പണം വാങ്ങിയെന്നും പണം പ്രതികള്‍ക്ക് തിരികെ നല്‍കാത്തത് കൊണ്ടാണ് തട്ടിക്കൊണ്ടുപോയതെന്നും പ്രതികള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.

തട്ടിക്കൊണ്ടുപോകപ്പെട്ട ഇസ്ഹാഖ് സ്വര്‍ണക്കവര്‍ച, അടിപിടി തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാണ്. പരപ്പനങ്ങാടി പൊലീസ് മോചിപ്പിച്ചു കൊണ്ടുവന്ന ഇസ്ഹാഖ് പയ്യോളി പൊലീസ് സ്റ്റേഷനിലെ കവര്‍ച കേസിലും പ്രതിയാണ്. ഇസ്ഹാഖിനെ പയ്യോളി കേസില്‍ റിമാന്റ് ചെയ്തു.

പരപ്പനങ്ങാടി എസ്‌ഐ നവീന്‍ ഷാജ്, പരമേശ്വരന്‍, പോലീസുകാരായ അനില്‍. മുജീബ്, രഞ്ചിത്ത്, ഡാന്‍സാഫ് ടീമംഗങ്ങളായ വിപിന്‍, അഭിമന്യു, ആല്‍ബിന്‍, ജിനേഷ്, സബറുദീന്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. കൂടുതല്‍ പ്രതികള്‍ കേസില്‍ ഉള്‍പെട്ടിട്ടുണ്ട്. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യും.

Keywords: News, Kozhikode, case, arrest, Arrested, Crime, Police, Top-Headlines, Police booked for kidnapping man for money; 8 arrested.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia