Escaped | കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ വീണ്ടും സുരക്ഷാ വീഴ്ച; 'വേങ്ങരയില്‍ ഭര്‍ത്താവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി വെന്റിലേറ്ററിന്റെ ഗ്രില്‍ തകര്‍ത്ത് പുറത്തുകടന്നു'; രക്ഷപ്പെട്ടത് സ്ഥാപനത്തിലെത്തി മണിക്കൂറുകള്‍ക്കുള്ളില്‍
കോഴിക്കോട്: (www.kasargodvartha.com) കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ വീണ്ടും സുരക്ഷാ വീഴ്ച. 'കൊലക്കേസ് പ്രതി വെന്റിലേറ്ററിന്റെ ഗ്രില്‍ തകര്‍ത്ത് പുറത്തുകടന്നതായി പരാതി. മലപ്പുറം വേങ്ങരയില്‍ ഭര്‍ത്താവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ബീഹാര്‍ സ്വദേശി പൂനം ദേവിയാണ് രക്ഷപ്പെട്ടത്.
പൊലീസ് പറയുന്നത്: ഫോറെന്‍സിക് വാര്‍ഡിലെ ശുചി മുറിയുടെ വെന്റിലേറ്ററിന്റെ ഗ്രില്‍ ഒരു ഇഷ്ടിക കൊണ്ട് കുത്തിയിളക്കിയാണ് പൂനം ദേവി കടന്നു കളഞ്ഞത്. അര്‍ധരാത്രിയോടെയാണ് സംഭവം നടന്നത്. പൂനം ദേവിയെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.
12.30ഓടെയാണ് കൊലക്കേസ് പ്രതി മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് പുറത്തുകടന്നത്. ഫോറന്‍സിക് വാര്‍ഡ് അഞ്ചാം നമ്പരിലാണ് ഇവരെ പാര്‍പിച്ചിരുന്നത്. കഴിഞ്ഞ മാസം 31നാണ് കാമുകനുമായി ചേര്‍ന്ന് ഇവര്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തുന്നത്. ഇതിനുശേഷം ഇവര്‍ മഞ്ചേരി മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
തുടര്‍ന്ന് പൂനം ദേവിയെ കിടത്തി ചികിത്സിക്കേണ്ടതുണ്ടെന്ന റിപോര്‍ടിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസമാണ് ഇവരെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയത്. 3.30ന് ശേഷമാണ് ഇവര്‍ കുതിരവട്ടത്തെത്തിയത്. മണിക്കൂറുകള്‍ക്കുള്ളില്‍ ഇവര്‍ വെന്റിലേറ്റര്‍ വഴി പുറത്തുകടക്കുകയായിരുന്നു.
Keywords: news,Kerala,State,Kozhikode,Accuse,Murder-case,Escaped,Police,Crime,Top-Headlines, Murder case accused escaped from Kuthiravattam mental hospital.