Seizure | രേഖകളില്ലാതെ കടത്തിയ 9.12 ലക്ഷം രൂപയുമായി ഒരാൾ പിടിയിൽ
● പണത്തിന്റെ ഉറവിടം അന്വേഷിക്കുന്നു.
തൃക്കരിപ്പൂർ: (KasargodVartha) രേഖകളില്ലാതെ കടത്തിയ 9.12 ലക്ഷം രൂപയുമായി ഒരാളെ പൊലീസ് പിടികൂടി. ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിലെ മുഹമ്മദ് ഹാശിം (56) എന്നയാളുടെ പക്കൽ നിന്നാണ് പണം പിടിച്ചെടുത്തത്.
ജില്ലാ പൊലീസ് മേധാവി ഡി ശിൽപയ്ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് കാഞ്ഞങ്ങാട് ഡിവൈഎസ്‌പി ബാബു പെരിങ്ങേത്തിൻ്റെ നിർദേശപ്രകാരം നടത്തിയ പരിശോധനയിലാണ് ഇയാൾ കുടുങ്ങിയത്.
ചന്തേര പൊലീസ് ഇൻസ്പെക്ടർ കെ പ്രശാന്ത്, സബ് ഇൻസ്പെക്ടർ കെ പി സതീശൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഹാശിം ഓടിച്ചിരുന്ന ബൈകിൽ നിന്ന് പണം കണ്ടെത്തിയത്.
ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം സ്പെഷ്യൽ ടീമിൻറെ സഹകരണത്തോടെയാണ് ചന്തേര പൊലീസ് പണം പിടികൂടിയത്. പിടിച്ചെടുത്ത പണത്തിന്റെ ഉറവിടം അന്വേഷിക്കുകയാണ് പൊലീസ്.
#Kannur #Kerala #India #police #seizure #cash #investigation #crime #breakingnews