city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മദ്യവില്‍പ്പനയെ ചോദ്യം ചെയ്ത വ്യാപാരിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം

കാസര്‍കോട്: (www.kasargodvartha.com 25.01.2017) മദ്യവില്‍പ്പന ചോദ്യം ചെയ്ത വൈരാഗ്യത്തില്‍ വ്യാപാരിയെ കുത്തിക്കൊന്ന കേസിലെ പ്രതിക്ക് ജീവപര്യന്തം തടവ്. തൃക്കരിപ്പൂര്‍ പൂച്ചോല്‍ ജംഗ്ഷനിലെ അനാദി കച്ചവടക്കാരന്‍ കടവന്‍ ബാബു (50)വിനെ കുത്തിക്കൊന്ന കേസിലെ പ്രതിയായ പൂച്ചോല്‍ ചൊവ്വേരിയിലെ എം പി ടി മുഹമ്മദ് ഫൈസലിനെ (37) യാണ് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (ഒന്ന്) ജീവപര്യന്തം തടവിനും മൂന്നു ലക്ഷം രൂപ പിഴടയക്കാനും ശിക്ഷിച്ചത്.

മദ്യവില്‍പ്പനയെ ചോദ്യം ചെയ്ത വ്യാപാരിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം


2010 ഒക്‌ടോബര്‍ 27ന് രാത്രിയിലാണ് സംഭവം. മദ്യവില്‍പ്പന ചോദ്യം ചെയ്തതിന് ബാബുവിനെ മുഹമ്മദ് ഫൈസല്‍ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ശരീരത്തില്‍ ആഴത്തില്‍ മുറിവേറ്റ ബാബുവിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഘര്‍ഷം നേരില്‍ക്കണ്ട് തടയാന്‍ ചെന്ന പി വി രതീശ (34)ന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ചന്തേര പോലീസാണ്  അന്വേഷണം നടത്തിയത്. കേസില്‍ 14 സാക്ഷികളാണുണ്ടായിരുന്നത്.

Related News:  മദ്യവില്‍പ്പന ചോദ്യം ചെയ്തയാളെ കുത്തിക്കൊന്ന സംഭവം: പ്രതി കുറ്റക്കാരനെന്ന് കോടതി


Keywords:  Kerala, kasaragod, case, Police, court, Accuse, Liquor, Complaint, Investigation, Hospital, Murder, Crime, Life imprisonment for murder accused  

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia