ഭിക്ഷാടനത്തിനായി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിക്ക് അര്‍ഹിക്കുന്ന ശിക്ഷ ലഭിച്ചപ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥനായ സി ഐ കെ ഇ പ്രേമചന്ദ്രന് ചാരിതാര്‍ത്ഥ്യം
Aug 27, 2019, 19:29 IST
നീലേശ്വരം: (www.kasargodvartha.com 27.08.2019) ഭിക്ഷാടനത്തിനായി പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയ കേസിലെ പ്രതിക്ക് അര്‍ഹിക്കുന്ന ശിക്ഷ ലഭിച്ചപ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥനായ സിഐ കെ ഇ പ്രേമചന്ദ്രന് ചാരിതാര്‍ത്ഥ്യം. തമിഴ്നാട് ചിദംബരം താലൂക്ക് സെയ്താര്‍ വളപ്പ് കടലൂര്‍ സ്വദേശിയും കൊടക്കാട് ആനിക്കാടിയില്‍ താമസക്കാരനുമായ അരുള്‍ദാസി (48)നെയാണ് തിങ്കളാഴ്ച കാസര്‍കോട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (ഒന്ന്) ശിക്ഷിച്ചത്.അഞ്ച് വർഷം കഠിന തടവും 5,000 രൂൂൂപ പിഴയടക്കാനാണ് പ്രതിയെ ശിക്ഷിച്ചത്. 2015 സെപ്റ്റംബര്‍ 20നാണ് ചീമേനി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കേസിനാസ്പദമായ സംഭവം നടന്നത്.
കുട്ടിയെ കാണാതായ പരാതി ലഭിച്ചയുടന്‍ അന്നത്തെ നീലേശ്വരം സിഐ ആയിരുന്ന കെ ഇ പ്രേമചന്ദ്രന്‍ അന്വേഷണം ഏറ്റെടുക്കുകയും കുട്ടിയെ കണ്ടെത്തുന്നതിനായി അന്വേഷണം ഊര്‍ജിതമാക്കുകയുമായിരുന്നു. കാണാതായ കുട്ടിയുടെ ഫോട്ടോയും തട്ടിക്കൊണ്ടുപോയ ആളുടെ കൃത്യമായ വിവരങ്ങളും ശേഖരിച്ച സിഐ പ്രേമചന്ദ്രന്‍ കണ്ണൂര്‍ കാസര്‍കോട് ജില്ലകളിലെ എല്ലാ പോലീസ് സ്‌റ്റേഷനിലേക്കും വിവരങ്ങള്‍ കൈമാറി. കുട്ടിയെയും കൊണ്ട് ബസിലാണ് അരുള്‍ദാസ് കടന്നുകളഞ്ഞതെന്ന അടിസ്ഥാനത്തില്‍ എല്ലാ ബസുകളിലും കയറിയിറങ്ങി പരിശോധന നടത്തി.
ട്രാഫിക് പോലീസും ഹൈവേ പോലീസും തിരച്ചിലിനായി ഒപ്പം ചേര്‍ന്നു. ഇതിനിടയിലാണ് കണ്ണൂര്‍ ഹൈവെ പട്രോളിങ് സംഘത്തിന്റെ പരിശോധനയില്‍ കുഞ്ഞിനെയും കൊണ്ട് യാത്ര ചെയ്യുകയായിരുന്ന അരുള്‍ദാസിനെ പിടികൂടിയത്. കണ്ണൂര്‍ കൊയിലി ആശുപത്രിക്ക് സമീപം വച്ചാണ് ബസില്‍ വച്ച് ഇയാളെ കണ്ടെത്തിയത്. കണ്ണൂര്‍ സ്റ്റേഷനിലെത്തിച്ച ഇയാളില്‍ നിന്നും വിശദമായ മൊഴിയെടുത്ത ശേഷം നീലേശ്വരം സിഐക്ക് വിവരം കൈമാറി. കുഞ്ഞില്‍ നിന്നും പോലീസ് വിവരങ്ങള്‍ ചോദിച്ചറിഞ്ഞിരുന്നു. കുഞ്ഞിന് ബിസ്‌ക്കറ്റും ജ്യൂസും വാങ്ങി നല്‍കിയുള്ള സ്‌നേഹപൂര്‍ണമായ അന്വേഷണത്തിലാണ് കുട്ടി കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയത്.
യാത്ര പോകാന്‍ ക്ഷണിച്ചതു കൊണ്ടാണ് തമിഴ്‌നാട് സ്വദേശിക്കൊപ്പം പോയതെന്ന് കുട്ടി പോലീസിനോട് പറഞ്ഞു. യാത്രക്കിടയില്‍ ഉപദ്രവിക്കുകയോ മറ്റോ ചെയ്‌തോ എന്നും പോലീസ് ചോദിച്ചറിഞ്ഞു. ചീമേനിയില്‍ നിന്നും പോലീസിനൊപ്പം മാതാവെത്തിയാണ് കുട്ടിയെ കൂട്ടിക്കൊണ്ടു പോയത്. കണ്ണൂര്‍ കാസര്‍കോട് ജില്ലയിലെ പല പ്രദേശങ്ങളില്‍ നിന്നും കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നിരുന്നു.
പല സംഭവങ്ങളിലും പോലീസ് ഇടപെടുന്നില്ലെന്ന ആക്ഷേപം നിലനില്‍ക്കുന്നതിനിടയിലാണ് കേരളാ പോലീസിന് തന്നെ അഭിമാനമായ രീതിയില്‍ തട്ടിക്കോണ്ടുപോയ കുട്ടിയെ കണഅടെത്താന്‍ കഴിഞ്ഞത്. ഇപ്പോള്‍ കണ്ണൂര്‍ സിബിസിഐഡി സിഐ ആയി പ്രവര്‍ത്തിച്ചു വരുകയാണ് കെ ഇ പ്രേമചന്ദ്രന്‍. ഒട്ടേറെ പ്രമാദമായ കേസുകള്‍ തെളിയിച്ച പ്രേമചന്ദ്രന്റെ ഔദ്യോഗിക ജീവിതത്തില്‍ സംതൃപ്തി നല്‍കിയ ഒരു കേസന്വേഷണമായിരുന്നു ഈ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Neeleswaram, case, accused, Top-Headlines, Crime, Kidnap case accused got deserved punishment
< !- START disable copy paste -->