city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Arrested | നിക്ഷേപ തട്ടിപ്പ് കേസ്: ഡി വിനോദ് കുമാറിന്റെയും ഡയറക്ടര്‍ ഗംഗാധരന്റെയും അറസ്റ്റ് രേഖപ്പെടുത്തി; പാര്‍ടി ഗ്രാമത്തിലെ സംഭവത്തില്‍ സിപിഎമിലും അസ്വാരസ്യം

കാസര്‍കോട്: (www.kasargodvartha.com) 800 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പ് കേസില്‍ ഗ്ലോബല്‍ ബിസിനസ് ഗ്രൂപ് (GBG) ചെയര്‍മാര്‍ ഡി വിനോദ് കുമാറിന്റെയും ഡയറക്ടര്‍ ഗംഗാധരന്റെയും അറസ്റ്റ് രേഖപ്പെടുത്തി. കാസര്‍കോട് പ്രസ് ക്ലബില്‍ തിങ്കളാഴ്ച രാവിലെ വാര്‍ത്താസമ്മേളനം നടത്തുന്നതിന് തൊട്ടു മുമ്പാണ് വിനോദ് കുമാറിനെ ബേഡകം പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഗംഗാധരനെ ഉച്ചയോടെയും അറസ്റ്റ് ചെയ്തു.
               
Arrested | നിക്ഷേപ തട്ടിപ്പ് കേസ്: ഡി വിനോദ് കുമാറിന്റെയും ഡയറക്ടര്‍ ഗംഗാധരന്റെയും അറസ്റ്റ് രേഖപ്പെടുത്തി; പാര്‍ടി ഗ്രാമത്തിലെ സംഭവത്തില്‍ സിപിഎമിലും അസ്വാരസ്യം

അതിനിടെ പാര്‍ടി ഗ്രാമത്തില്‍ നടന്ന സംഭവം സിപിഎമിലും അസ്വാരസ്യമുണ്ടാക്കുന്നുണ്ട്. തട്ടിപ്പ് അറിഞ്ഞിട്ടും അത് തടയാന്‍ കൃത്യമായ ഇടപെടല്‍ നടത്താന്‍ നേതൃത്വത്തിന് കഴിയാതെ പോയെന്നാണ് വിമര്‍ശനം. ഒരു ലക്ഷം രൂപ നിക്ഷേപിച്ചാല്‍ ആഴ്ചയില്‍ 2000 രൂപയാണ് കംപനി ലാഭ വിഹിതം വാഗ്ദാനം ചെയ്തിരുന്നതെന്നാണ് പറയുന്നത്. കേസുമായി ബന്ധപ്പെട്ട കാര്യം വിശദീകരിക്കാനാണ് വിനോദ് കുമാര്‍ തിങ്കളാഴ്ച രാവിലെ വാര്‍ത്താസമ്മേളനം വിളിച്ചു കൂട്ടിയത്. അതിനിടെ ഹൈകോടതിയില്‍ മുന്‍കൂര്‍ ജാമ്യപേക്ഷയും നല്‍കിയിരുന്നു.

ജിബിജി നിക്ഷേപ തട്ടിപ്പ് സംബന്ധിച്ച് മാസങ്ങള്‍ക്ക് മുമ്പ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നുവെങ്കിലും നിക്ഷേപരെയെല്ലാം പണം നല്‍കുമെന്ന് പറഞ്ഞ് വശത്താക്കി നിര്‍ത്തുകയായിരുന്നുവെന്നാണ് ആക്ഷേപം. പൊലീസ് അകൗണ്ട് മരവിപ്പിച്ചതിന്നാല്‍ ലാഭ വിഹിതം നല്‍കാന്‍ സമയം വേണമെന്നും ഇതിനായി കോടതിയെ സമീപിച്ചിട്ടുണ്ടെന്നും മറ്റുമുള്ള കാര്യങ്ങള്‍ പറഞ്ഞ് നിക്ഷപകരില്‍ നിന്നുള്ള പരാതികള്‍ പുറത്ത് വരാതിരിക്കാന്‍ പരമാവധി ശ്രമിച്ചിരുന്നതായി ആരോപണമുണ്ട്.
               
Arrested | നിക്ഷേപ തട്ടിപ്പ് കേസ്: ഡി വിനോദ് കുമാറിന്റെയും ഡയറക്ടര്‍ ഗംഗാധരന്റെയും അറസ്റ്റ് രേഖപ്പെടുത്തി; പാര്‍ടി ഗ്രാമത്തിലെ സംഭവത്തില്‍ സിപിഎമിലും അസ്വാരസ്യം

കണ്ണൂരിലെ നിക്ഷേപ തട്ടിപ്പ് കേസ് കൂടി പുറത്ത് വന്നതോടെയാണ് ജിബിജി നിക്ഷേപകര്‍ കൂട്ടത്തോടെ പരാതിയുമായി രംഗത്ത് വന്നത്. സിപിഎം ശക്തികേന്ദ്രമായ ബേഡകം കുണ്ടംകുഴിയിലാണ് ജിബിജി നിധി ലിമിറ്റഡ് എന്ന കംപനി രണ്ട് വര്‍ഷം മുമ്പ് പ്രവര്‍ത്തിച്ചു തുടങ്ങിയത്. നിക്ഷേപ തട്ടിപ്പ് ചൂണ്ടിക്കാട്ടി 48 കേസുകളാണ് കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ രജിസ്റ്റര്‍ ചെയ്തത്. ചെയര്‍മാന് പുറമെ ഡയറക്ടര്‍മാരും ജീവനക്കാരും ഉള്‍പെടെ ഒമ്പത് പേരാണ് കേസിലെ പ്രതികള്‍.

ജിബിജി വാഗ്ദാനം ചെയ്തത് 10 മാസം കൊണ്ട് 80 ശതമാനം ലാഭമായിരുന്നുവെന്ന് നിക്ഷേപകര്‍ പറയുന്നു. തുടക്കത്തില്‍ എല്ലാവര്‍ക്കും വാഗ്ദാനം ചെയ്ത തുക നല്‍കിയാണ് നിക്ഷേപകരെ കൂട്ടത്തോടെ ആകര്‍ഷിച്ചത്. ഒരു ലക്ഷം രൂപ നിക്ഷേപിക്കുന്നവര്‍ക്ക് ആഴ്ചയില്‍ 2000 രൂപയും മാസത്തില്‍ 8,000 രൂപയും 10 മാസം കൊണ്ട് 80,000 രൂപയും കംപനി നല്‍കിയിരുന്നതായാണ് പൊലീസ് പറയുന്നത്.

'ആദ്യം നിക്ഷേപിച്ചവര്‍ക്ക് അധികലാഭം വിതരണം ചെയ്തതിലൂടെ നിക്ഷേപകരില്‍ വലയ രീതിയില്‍ വിശ്വാസ്യത നേടി. ഇടപാടുകാരുടെ സ്വാധീനത്തില്‍ തന്നെ മറ്റുള്ളവരെ കൊണ്ട് പണം നിക്ഷേപിക്കാനും കഴിഞ്ഞതോടെ പണം കുമിഞ്ഞുകൂടി. കംപനിയില്‍ പുതിയ നിക്ഷേപകരെ ചേര്‍ക്കുന്നവര്‍ക്ക് കമീഷനും നല്‍കി. 2020 ല്‍ ആരംഭിച്ച സ്ഥാപനം 2022 ഒക്ടോബര്‍ 25 വരെ മുടക്കം ഇല്ലാതെ പണം നല്‍കിയിരുന്നു. പിന്നീട് നിക്ഷേപകര്‍ക്ക് പണം നല്‍കുന്നത് നിര്‍ത്തി', പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.

കംപനിയുടെ 12 കോടിയോളം വരുന്ന ബാങ്ക് അകൗണ്ടുകള്‍ മരവിപ്പിച്ചതോടെ ഇടപാടുകാര്‍ ചെകുത്താനും കടലിനും ഇടയിലെന്ന അവസ്ഥയിലായി. ഇനി പണം ലഭിക്കില്ലെന്ന് മനസിലായതോടെയാണ് കഴിഞ്ഞ ദിവസം ബേഡകം പൊലീസില്‍ പരാതി നിറയാന്‍ തുടങ്ങിയതെന്നാണ് പൊലീസ് നല്‍കുന്ന സൂചന. ട്രേഡിംഗ് നടത്തി കിട്ടുന്ന പണമാണ് ലാഭ വിഹിതമായി നല്‍കുന്നതെന്നാണ് വിനോദ് കുമാര്‍ നിക്ഷേപരെ പറഞ്ഞ് ധരിപ്പിച്ചിരുന്നതെന്ന് പൊലീസ് വ്യക്തമാക്കുന്നു.

'10,000 മുതല്‍ 10 ലക്ഷം വരെ നിക്ഷേപിച്ചവരടക്കം പരാതിയുമായി എത്തിയിട്ടുണ്ട്. നിക്ഷേപം കൂടാതെ കഴിഞ്ഞ ഫെബ്രുവരി മാസം മുതല്‍ ചിട്ടിയും കംപനി ആരംഭിച്ചിരുന്നു. മുതിര്‍ന്ന സര്‍കാര്‍ ഉദ്യോഗസ്ഥര്‍, പൊലീസുകാര്‍, അധ്യാപകര്‍, മാധ്യമപ്രവര്‍ത്തകര്‍, തുടങ്ങി വിവിധ മേഖലയിലുള്ള 5,000 ത്തോളം പേര്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. നേരത്തേ ഗ്രാമീണ സൂപര്‍മാര്‍കറ്റ് തട്ടിപ്പുമായി ബന്ധപ്പെട്ടും വിനോദിനെതിരെ കേസുണ്ടായിരുന്നു. കര്‍ണാടയിലും നിക്ഷേ തട്ടിപ്പ് നടത്തിയിരുന്നു', പൊലീസ് പറഞ്ഞു.


സിഐടിയു ഏരിയ കമിറ്റി ഓഫിസില്‍ നിന്ന് വിനോദിനെ സാമ്പത്തിക ക്രമക്കേടിന്റെ പേരില്‍ പുറത്താക്കിയതിന് ശേഷമാണ് വിനോദ് പുതിയ മേച്ചില്‍പുറം തേടിയതെന്നാണ് ആരോപണം. പാര്‍ടിയിലെ പ്രമുഖരുമായി വിനോദ് നല്ല ബന്ധത്തിലായിരുന്നത് കൊണ്ട് ഒരു എതിര്‍പ്പും സിപിഎമിന്റെ ഭാഗത്ത് നിന്നും നേരിടേണ്ടി വന്നില്ലെന്നാണ് ആക്ഷേപം. തളിപ്പറമ്പ് പൈതല്‍ മലയില്‍ ടൂറിസം കേന്ദ്രവും ചികിത്സാ കേന്ദ്രവും തുടങ്ങാന്‍ പദ്ധതിയുണ്ടെന്ന് നേരത്തെ വിനോദ് തന്നെ വീഡിയോ സന്ദേശത്തിലുടെ പുറത്ത് വിട്ടിരുന്നു.

Keywords:  Latest-News, Kerala, Kasaragod, Top-Headlines, Crime, Arrested, Fraud, Investment fraud case: D Vinod Kumar and director Gangadharan arrested.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia