പള്ളി ഇമാം ആക്രമിക്കപ്പെട്ട സംഭവത്തില്‍ രണ്ട് മാസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടിയില്ല; വിഷയം നിയമസഭയില്‍ ഉന്നയിക്കുമെന്ന് എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ
May 27, 2019, 18:10 IST
കാസര്‍കോട്: (www.kasargodvartha.com 27.05.2019) നെല്ലിക്കുന്നില്‍ പള്ളി ഇമാം ആക്രമിക്കപ്പെട്ട സംഭവത്തില്‍ രണ്ട് മാസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടിയില്ല. വിഷയം നിയമസഭയില്‍ ഉന്നയിക്കുമെന്ന് എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ അറിയിച്ചു. കാസര്‍കോട് ടൗണ്‍ പോലീസ് സ്‌റ്റേഷന് വിളിപ്പാടകലെയുള്ള നെല്ലിക്കുന്ന് മുഹ് യുദ്ദീന്‍ ജുമാമസ്ജിദ് റോഡില്‍ വെച്ചാണ് നെല്ലിക്കുന്ന് ജംഗ്ഷനിലെ നൂര്‍ മസ്ജിദ് ഇമാമും കര്‍ണാടക കല്‍മടുക്ക ഉച്ചില ഹൗസില്‍ അബ്ദുല്‍ ഖാദറിന്റെ മകനുമായ അബ്ദുല്‍ നാസര്‍ സഖാഫി (26) ആക്രമിക്കപ്പെട്ടത്. മാര്‍ച്ച് 22നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
സംഭവത്തില്‍ രണ്ട് പേര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നുവെങ്കിലും ഇതുവരെയായിട്ടും ഒരാളെ പോലും അറസ്റ്റു ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ഇമാമിനെ ആക്രമിച്ചവരെ പിടികൂടണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ സമരരംഗത്തിറങ്ങുകയും ജില്ലാ പോലീസ് ചീഫിന് ജമാഅത്ത് കമ്മിറ്റി നിവേദനം നല്‍കുകയും ചെയ്തിരുന്നു. സംഭവത്തില്‍ അന്വേഷണത്തിനായി സ്‌പെഷ്യല്‍ ടീമിനെ നിയമിക്കണമെന്ന് മുഖ്യമന്ത്രിക്കും ഡി ജി പിക്കും അടക്കമുള്ളവര്‍ക്ക് പരാതിയും നല്‍കിയിരുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് വിഷയം നിയമസഭയില്‍ ഉന്നയിക്കാന്‍ എന്‍ എ നെല്ലിക്കുന്ന് തീരുമാനിച്ചിരിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, N.A.Nellikunnu, MLA, Attack, Crime, Nellikunnu, Attack against Masjid Imam; NA Nellikkunnu MLA said, issue will be raised in the assembly
< !- START disable copy paste -->